വീട്ടുകാരുടെ വാക്ക് കേട്ട് നാലാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി; ലേബർ ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ നിന്ന് കോട്ടയം സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

മലയാളി ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സിയിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ നിന്ന് കോട്ടയം സ്വദേശി രക്ഷപ്പെട്ടത് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ തോമസ് ജോസഫ് എന്ന ബിനുവാണ് വീട്ടുകാരുടെ നിര്‍ദേശ പ്രകാരം നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് തോമസ് ജോസഫും കുടുംബവും.
താന്‍ മരണത്തിനു കീഴടങ്ങുകയാണെന്നും തോമസ് ജോസഫ് പറഞ്ഞു. എന്നാല്‍ മക്കളായ രൂബേഷും ഷോഗനും ഭാര്യ ബീനയും കെട്ടിടത്തില്‍ നിന്ന് ചാടാന്‍ തോമസ് ജോസഫിനെ നിര്‍ബന്ധിച്ചു. വീട്ടുകാരുടെ വാക്ക് കേട്ട് നാലാം നിലയില്‍ നിന്ന് തോമസ് ജോസഫ് എടുത്ത് ചാടുകയായിരുന്നു. കെട്ടിടത്തിന്റെ പിന്നിലെ തറയില്‍ കൈ കുത്തി മുഖം അടിച്ചാണ് തോമസ് വീണത്. രണ്ട് കൈകളും ഒടിഞ്ഞു. മുഖത്തിന് ചെറിയ പരിക്കേറ്റിട്ടുമുണ്ട്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തോമസിനെ കഴിഞ്ഞ ദിവസമാണ് വാര്‍ഡിലേക്ക് മാറ്റിയത്. ദൈവത്തിന്റെ കരങ്ങളാണ് തന്നെ രക്ഷിച്ചത് എന്നും ലൈവ് വിഡിയോ കണ്ടപ്പോഴാണ് മക്കളും ഭാര്യയും കെട്ടിടത്തില്‍ നിന്ന് ചാടാന്‍ പറഞ്ഞത് എന്നും അതു ദൈവനിയോഗം തന്നെയാണ് എന്നും തോമസ് ജോസഫ് പറയുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന തോമസ് ജോസഫിന്റെ പ്രവാസിയായ സഹോദരന്‍ ബെന്നി ജോസഫ് ആണ് പരിചരണവുമായി ഒപ്പമുള്ളത്. ഏറെക്കാലം കുവൈത്തിലായിരുന്നു തോമസ് ജോസഫിന്റെ കുടുംബം. തോമസ് ജോസഫ് കമ്പനിയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മേധാവിയാണ്.
തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ഉള്ളത്. അതിനിടെ കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളിള്‍ക്ക് നാട് യാത്രാമൊഴി നൽകി.
https://www.facebook.com/Malayalivartha