Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കരുവന്നൂരിൽ സി പി എം പ്രതിയായി..ഇനിയാണ് കളി..സുരേഷ് ഗോപിക്ക് സല്യൂട്ടടിച്ച് കേരളം

30 JUNE 2024 11:52 AM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നടത്തിയ കരുനീക്കങ്ങളുടെ ഫലമായാണ്

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എമ്മിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർത്തത് . കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നും ഇ.ഡി കണ്ടെത്തി. സി.പി.എമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29.5 കോടി രൂപയുടെ സ്വത്തുവകകളും ഇ.ഡി. കണ്ടുകെട്ടി. ഇനി സി പി എം സംസ്ഥാന നേതാക്കളെ ഉൾപ്പെടെ ഇ.ഡി.പ്രതിചേർക്കും. കരുവന്നൂരിൽ സി പി എം തളരുമ്പോൾ ത്യശൂർ സുരേഷ് ഗോപിക്ക് മുന്നിൽ സല്യൂട്ടടിക്കുന്നു. കരുവന്നൂർ പ്രതികളെ കാണാൻ സി.പിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ
മുഖ്യമന്ത്രിയും അന്വേഷണ പരിധിയിൽ വന്നേക്കും.

 

 

 


സി.പി.എമ്മിന്റെ 76 ലക്ഷത്തോളം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ എട്ട് അക്കൗണ്ടുകളും പൊറത്തിശ്ശേരി പാർട്ടി കമ്മിറ്റി ഓഫീസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ എം.എം. വർഗീസിന്റെ പേരിലാണ് സ്വത്തുക്കൾ.

സി.പി.എമ്മിന്റേതടക്കം ഒമ്പത് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതിചേർക്കപ്പെട്ട മറ്റ് വ്യക്തികൾ അനധികൃതമായി ബാങ്കിൽ നിന്നും പണം സമ്പാദിച്ചവരാണ്. രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് ഇപ്പോഴത്തെ നടപടി. അതേസമയം, സ്വത്ത് മരവിപ്പിച്ചതായുള്ള ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് എം.എം. വർ​ഗീസ് പ്രതികരിച്ചു.

കരുവന്നൂർ കേസിലെ ഇഡി നടപടിയെ ന്യായീകരിച്ച് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് പറഞ്ഞ ​ഗവർണർ നടപടി നിയമലംഘനമുള്ളത് കൊണ്ടെന്നും വ്യക്തമാക്കി. ഇന്നലെയാണ് കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി നിർണായക നടപടി സ്വീകരിച്ചത്. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമടക്കമാണ് ഇഡി പിടിച്ചെടുത്തത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തു മരവിപ്പിക്കലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്.
കരുവന്നൂർ കളളപ്പണ ഇടപാടിൽ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ അറിവും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്‍റ് കടന്നത്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്‍റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ സിപിഎം പൂര്‍ണമായും ഒറ്റപ്പെട്ട സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ മോദി ത്യശൂരിൽ ഇറക്കി ജയിപ്പിച്ചത്. പാര്‍ട്ടിക്കാരായ സാധാരണക്കാര്‍ പോലും സി പി എമ്മിൽ നിന്ന് അകന്നുവെന്ന് പ്രധാനമന്ത്രി മനസിലാക്കി. തട്ടിപ്പിന്റെ പേരില്‍ സി പി എമ്മിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അവസരം സുരേഷ് ഗോപി യിലൂടെ മുതലാക്കുകയായിരുന്നു പ്രധാനമന്ത്രി .

സുരേഷ്ഗോപിയുടെ പദയാത്ര കൂടി കഴിഞ്ഞതോടെ സി പി എമ്മിൽ ഒറ്റപ്പെടല്‍ പൂര്‍ണമായിരുന്നു. . പദയാത്രയ്‌ക്ക് കക്ഷിരാഷ്‌ട്രീയത്തിന് അതീതമായ പിന്തുണയും ജനശ്രദ്ധയുമാണ് ലഭിച്ചത്. ഇത് സി പി എമ്മുകാരെ വല്ലാതെ അലോസരപ്പെടുത്തി.

കഴിഞ്ഞ ആറേഴു വര്‍ഷമായി കരുവന്നൂര്‍ അഴിമതി പാര്‍ട്ടി മൂടിപ്പൊതിഞ്ഞു നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ സംരക്ഷണം അസാധ്യമായി. അങ്ങനെ പകച്ചുനില്‍ക്കുമ്പോള്‍ വന്ന പദയാത്ര പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി അത്ര ചെറുതല്ല. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരില്‍ എത്തിച്ച് കുറേപേര്‍ക്കെങ്കിലും നല്‍കി തലയൂരാനുള്ള ശ്രമം സി പി എം നടത്തി. 50 കോടി പലയിടങ്ങളില്‍ നിന്ന് സംഘടിപ്പിക്കാൻ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ശ്രമിച്ചു.. എന്നാൽ ഗോപി കോട്ടമുറിക്കൽ ഇതിന് തടസം നിന്നു. കേരള ബാങ്കിലെ പണം വകമാറ്റിയാൽ മാറി വരുന്ന സർക്കാർ തന്നെ അകത്താക്കുമെന്ന ഭയം കോട്ടമുറിക്കലിനുണ്ട്.

പണം പോയി തകര്‍ന്നവര്‍ പാര്‍ട്ടിയെ കൈവെടിഞ്ഞു. ഈ വമ്പന്‍ തട്ടിപ്പു കണ്ട് ഞെട്ടിത്തരിച്ച മറ്റു പ്രവര്‍ത്തകര്‍ക്കും ഇതില്‍ അസാമാന്യമായ രോഷമുണ്ട്. പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ നിത്യേന മൂന്നു നേരം നല്‍കുന്ന പ്രസ്താവനകൾ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചിട്ടില്ല. കണ്ണന്‍ പഴയ സിഎംപിക്കാരനാണെന്ന് വരുത്തി കൈകഴുകാനുള്ള നീക്കവും തകര്‍ന്നടിഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്.

നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. ഇ ഡി വന്നതോടെ ബാങ്കില്‍ പ്രശ്നമുണ്ടെന്ന് പാര്‍ട്ടി സമ്മതിച്ചു. . മാസപ്പടി, സ്വര്‍ണക്കടത്തു വിവാദങ്ങളെയും ജനങ്ങള്‍ കരുവന്നൂരിന്റെ പശ്ചാത്തലത്തിലാണ് നോക്കിക്കാണുന്നത്. മാസപ്പടിയും സ്വര്‍ണക്കടത്തും ഉണ്ടായിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന കടുത്ത പാര്‍ട്ടി അണികള്‍ പോലും അവ നടന്നിട്ടുണ്ടാകാം എന്ന ചിന്തയിലേക്ക് മാറിക്കഴിഞ്ഞു.

സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കരുവന്നൂരിലെ പദയാത്രയില്‍ തനിക്ക് രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. സുരേഷ് ഗോപിയുടെ പദയാത്രയ്ക്ക് ശേഷമുള്ള സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.. സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവര്‍ തന്നോടൊപ്പം കൂടിയെന്നും അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. പാവങ്ങളുടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും. മണിപ്പൂരും യുപിയും ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാന്‍ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിൽ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഒരു നേതാക്കൾക്കും സുരേഷ് ഗോപിയുണ്ടാക്കിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കേരളം കൈവിടാം എന്ന അവസ്ഥയിലെത്തിയപ്പോഴാണ് സുരേഷ് ഗോപി ഉയർന്നു വന്നത്. ഇതാണ് പ്രധാനമന്ത്രിക്ക് ആവേശമായി മാറിയത്.

കണ്ണന്താനം ഉൾപ്പെടെയുള്ളവർക്ക് രാജ്യ സഭാംഗത്വവും മന്ത്രിസ്ഥാനവും നല്‍കിയിട്ടും അതിന്റെ നേട്ടം പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നതാണ് നേതൃത്വത്തിന്റെ പരാതി. ന്യൂനപക്ഷങ്ങളെ ബി ജെ പിയിലേക്ക് അടുപ്പിക്കാനും കണ്ണന്താനം വഴി കഴിഞ്ഞിട്ടില്ല.

നിഷ്പക്ഷ സമൂഹത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സുരേഷ് ഗോപിയില്‍ ബി ജെ പിയുടെ പ്രതീക്ഷ.

കുമ്മനത്തിനു മന്ത്രി സ്ഥാനം നിഷേധിച്ചത് അദ്ദേഹത്തിനുള്ള സമൂഹ ബന്ധം മനസിലാക്കിയിട്ടാണ്. കുമ്മനം തലസ്ഥാനത്ത് യാതൊരു ചലനവും ഉണ്ടാക്കിയില്ല. അദ്ദേഹത്തിന് ഗവർണർ പദവി പോലും പിന്നീട് നൽകിയില്ല.
പിസി ജോർജും തുഷാർ വെള്ളാപ്പള്ളിയും എം പി സ്ഥാനത്തിന് ശ്രമിച്ചെങ്കിലും അതിനുള്ള അവസരം പാർട്ടി നൽകിയില്ല. വെള്ളാപ്പള്ളിയും ജോർജും ബി ജെ പി യെ നശിപ്പിച്ചു എന്ന ധാരണയിലാണ് പാർട്ടി നേതൃത്വം .

പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് വലിയ സ്ഥാനമാനങ്ങൾ നൽകുന്നതിനെ പാർട്ടി പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഡൽഹിയിലുള്ള ഉപദേശകർ അത്തരം വിമർശനങ്ങളെ തൃണവത്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ ഫലം പാർട്ടി ശരിക്കും അനുഭവിച്ചു.
എം പി എന്ന നിലയിൽ സുരേഷ് ഗോപി തിരുവനന്തപുരത്തെ കല്ലിയൂർ പഞ്ചായത്തിനെ ദത്തെടുത്തിരുന്നു. നിരവധി പദ്ധതികളാണ് അദ്ദേഹം ഇവിടെ നടപ്പിലാക്കിയത്.

സംസ്ഥാനത്തെ സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങളിലും നിക്ഷേപങ്ങൾ പിൻവലിക്കുന്നതും കേന്ദ്ര സർക്കാരിൻ്റെ ചാര കണ്ണുകൾ പിന്തുടരുന്നുണ്ട്.. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് വൻതോതിലുള്ള നിക്ഷേപങ്ങളും പിൻവലിക്കലുകളും പരിശോധിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നാണ് പുതിയ നീക്കം.കോടികളുടെ നിക്ഷേപം സഹകരണ ബാങ്കുകളിൽ സഖാക്കൾക്കുണ്ടെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. അതിനിടെ എ.സി.മൊയ്തീനു പി.കെ.ബിജുവിനും പിടി വീണതോടെ കള്ളപ്പണം മറയ്ക്കാനുള്ള വഴികൾ തേടി സഖാക്കൾ നെട്ടോട്ടമോടുന്നു.

സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളിൽ പോലും പല സഖാക്കൾക്കും കോടികളുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളിൽ സഖാക്കൾക്ക് മാത്രമാണ് ജോലി ലഭിച്ചിട്ടുള്ളത്. അതിനാൽ സഖാക്കളുടെ നിക്ഷേപം എല്ലാ കാലത്തും രഹസ്യമായിരിക്കും. എന്നാൽ ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികൾ വലവിരിച്ചതോടെ നിക്ഷേപം പിൻവലിച്ച് രക്ഷപ്പെടാൻ സഖാക്കൾ ശ്രമിക്കുന്നു. അതിനിടെ നിക്ഷേപ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ പല സഹകരണ ബാങ്കുകളും പടക്കം പൊട്ടുന്നതു പോലെ പൊട്ടി തുടങ്ങി.

കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. അക്കൗണ്ടിലുടെ തുടർ ക്രയവിക്രയങ്ങൾ അരുതെന്ന് ഇഡി കത്ത് നൽകി. സതീശന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സതീശന്‍റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സിപിഎം കമ്മീഷൻ അംഗം പി കെ ഷാജന്‍റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ജീവനക്കാരിയാണ്.അങ്ങനെ അയ്യന്തോൾ ബാങ്കും ചിത്രത്തിലെത്തിക്കഴിഞ്ഞു.തിരുവനന്തപുരത്തെ കണ്ടല ബാങ്കും കുരുങ്ങി .

ഇനിയാണ് സുരേഷ് ഗോപി കളി തുടങ്ങുന്നത്. കാണാൻ പോകുന്ന പൂരം പറയേണ്ടതില്ലല്ലോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends