അടിമാലിയില്‍ യാത്രക്കാരുമായി പോയ ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അടിമാലിയില്‍ യാത്രക്കാരുമായി പോയ ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കണ്ണന് ദേവന് കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് സോത്തുപ്പാറ ഡിവിഷനില്‍ മുനിയാണ്ടിയാണ് (46) മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച ഉച്ചക്ക്1.30 ഓടെയാണ് അപകടം നടന്നത്. മൂന്നാറില്‍ നിന്ന് യാത്രക്കാരുമായി ഗുണ്ടുമല എസ്റ്റേറ്റിലേക്ക് പോകുന്നതിനിടെ പെരിയവരൈ എസ്റ്റേറ്റ് മുതുവാന്പാറക്ക് സമീപത്ത് 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.നെഞ്ചുവേദനയെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരാണ് ജീപ്പിലുണ്ടായിരുന്നത്. സോത്തുപ്പാറ ഡിവിഷന് സ്വദേശി രാജിന്റെ (60) പരിക്ക് ഗുരുതരമാണ്. ഇയാളെ മൂന്നാര്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനിയാണ്ടിയുടെ ഭാര്യ ശാന്തി. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha

























