ലൈസന്‍സ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കാഴ്ചയും പരിശോധിക്കും...

ലൈസന്‍സ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കാഴ്ചയും പരിശോധിക്കും. വ്യാജ നേത്രപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായതോടെയാണ് നടപടി.റോഡ് ടെസ്റ്റിനിടെ അപേക്ഷകരുടെ കാഴ്ചശക്തികൂടി വിലയിരുത്താനായി മന്ത്രി കെ.ബി. ഗണേഷ്കുമാര് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
റോഡിലുള്ള വാഹനങ്ങളുടെ നമ്പര്‍, എഴുത്തുകള്‍ എന്നിവ നിശ്ചിത അകലത്തില്‍ വെച്ച് ഡ്രൈവര്‍ക്ക് വായിക്കാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കും.കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനാ യന്ത്രങ്ങള്‍ വാങ്ങാനും തീരുമാനമായി.സര്‍ട്ടിഫിക്കറ്റിനൊപ്പം നേത്രപരിശോധനയുടെ കംപ്യൂട്ടറൈസ്ഡ് പരിശോധനാഫലവും നിര്‍ബന്ധമാക്കും.
പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് തെളിഞ്ഞാല്‍ ഡോക്ടര്‍ക്കെതിരേ പരാതിപ്പെടാനും മോട്ടോര്‍ വാഹനവകുപ്പ് തീരുമാനമായി.
കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമാണ്. ലേണേഴ്സ് ടെസ്റ്റ് വിജയിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റാണ്.
എന്നാല്‍ പല അപേക്ഷകരും കൃത്യമായി 8-ഉം എച്ചും പരിശീലിക്കാന്‍ പറ്റാതെ കാലാവധി നീണ്ടുപോകും. ഇങ്ങനെ പോയവരുടെ കണ്ണ് പരിശോധനയുടെ കാലാവധി തീരും.
https://www.facebook.com/Malayalivartha

























