കെ കെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലംമാറ്റം...മൊഴിയെടുത്ത കാര്യം പ്രതിപക്ഷം നേരത്തേ നിയമസഭയിൽ ഉന്നയിച്ചിരുന്നു... ഇത് വിവാദമായതോടെയാണ് പൊലീസുകാരനെതിരെ നടപടിക്ക് നീക്കം തുടങ്ങിയത്..

ടിപി വധക്കേസിലെ കുറ്റവാളി ട്രൗസർ മനോജിന് ശിക്ഷാ ഇളവ് നൽകുന്നതിനായി കെ കെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് മാറ്റിയത്. മൊഴിയെടുത്ത കാര്യം പ്രതിപക്ഷം നേരത്തേ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പൊലീസുകാരനെതിരെ നടപടിക്ക് നീക്കം തുടങ്ങിയത്. ശിക്ഷായിളവ് നൽകുന്നതിനുള്ള പട്ടിക ചോർന്ന സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം.ലിസ്റ്റ് ചോർന്ന സംഭവത്തിൽ പാനൂർ, ചൊക്ളി സ്റ്റേഷനുകളിലെ സിപിഒമാരായ പ്രവീൺ, ഷാജു എന്നിവരെ കൂത്തുപറമ്പ് എസിപി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
ഇവരാണ് പട്ടിക ചോർന്നതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ശിക്ഷാ ഇളവ് വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡുചെയ്തിരുന്നു. മാനദണ്ഡം പാലിക്കാതെ തെറ്റായ പട്ടിക തയ്യാറാക്കി എന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് രമയുടെ മൊഴിയെടുത്ത സംഭവം പുറത്തുവന്നതും വിവാദമായതും.ടിപി വധത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്കാണ് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കമുണ്ടായത്. ഇരുപതുവർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിൽക്കവെയായിരുന്നു വഴിവിട്ട നീക്കത്തിന് പിണറായി സർക്കാർ ശ്രമിച്ചത്.
റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് വൻവിവാദമാവുകയായിരുന്നു. ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ടി പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിനുള്ള നീക്കം പുറത്ത് വന്നതോട് കൂടി വലിയ വിമർശനമാണ് ഉയർന്നു വന്നത് . എന്നാൽ അത്തരത്തിൽ ഒരു നീക്കവും ഇല്ലെന്ന് സർക്കാറും സഭയിൽ സ്പീക്കറും കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചു. കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിട്ടും നീക്കം അഭ്യൂഹമെന്ന് വരെ സ്പീക്കർ നിലപാടെടുത്തു.
ഒടുവിൽ ഇന്ന് വീണ്ടും പ്രതിപക്ഷനേതാവ് സബ് മിഷൻ ഉന്നയിക്കാനിരിക്കെ അപ്രതീക്ഷിതമായി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ ജയിൽ സൂപ്രണ്ടിൻറെ ചുമതലയുള്ള ജോയിൻറെ സൂപ്രണ്ട് കെഎസ് ശ്രീജിത്, അസിസ്റ്റൻറ് സൂപ്രണ്ട് ഗ്രേഡ് 1 ബിജി അരുൺ, അസിസ്ൻ്ററ് പ്രിസൺ ഓഫീസർ ഒവി രഘുനാഥ് എന്നിവർക്കാണ് സസ്പെൻഷൻ. മാനദണ്ഡം ലംഘിച്ച് തെറ്റായ പട്ടിക തയ്യാറാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം.ശിക്ഷാ ഇളവിന് നീക്കമില്ലെന്ന സർക്കാറിന്റെ ഇതുവരെയുള്ള വാദങ്ങൾ പൊളിക്കുന്നതാണ് ഗത്യന്തരമില്ലാതെ സ്വീകരിക്കേണ്ടി വന്ന നടപടി.
ഉദ്യോഗസ്ഥരെ മുഴുവൻ പഴിച്ചായിരുന്നു സഭയിലില്ലായിരുന്ന മുഖ്യമന്ത്രിക്ക് വേണ്ടി സഭയിൽ സബ്മിഷന് മന്ത്രി എംബി രാജേഷിന്റെ മറുപടി.പട്ടികയിലെ അനർഹരെ ഒഴിവാക്കാൻ ജൂൺ 3 ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ജയിൽ വകുപ്പ് മേധാവിക്ക് നിർദ്ദശം നൽകിയെന്നാണ് മന്ത്രിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha

























