Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം...ബിജെപിക്ക് കേരളത്തില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിട്ടുള്ളത്.. 35000ത്തിലധികം വോട്ട് നേടിയ 55ലധികം സീറ്റുകളുണ്ട്... ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം..

30 JUNE 2024 04:18 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കേരളത്തില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കൈവരിക്കേണ്ട ലക്ഷ്യമായിരുന്നു പ്രധാന ചര്‍ച്ച. രാജീവ് ചന്ദ്രശേഖരനും അനില്‍ ആന്റണിയും ഒഴികെ ലോക്‌സഭയിലേക്ക് മല്‍സരിച്ചവര്‍ യോഗത്തില്‍ സംബന്ധിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിച്ചാല്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. 9 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തും. 35000ത്തിലധികം വോട്ട് നേടിയ 55ലധികം സീറ്റുകളുണ്ട്. ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചുതുടങ്ങിയെന്നാണ് വിലയിരുത്തല്‍.

 

ജൂലൈ ഒമ്പതിന് തിരുവനന്തപുരത്ത് ബിജെപിയുടെ വിശാല നേതൃയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ യോഗത്തില്‍ സംബന്ധിക്കും. അദ്ദേഹത്തിന് ദേശീയ അധ്യക്ഷ പദവി നീട്ടി നല്‍കുമെന്നാണ് വിവരം. ജെപി നദ്ദ പങ്കെടുക്കുന്ന യോഗത്തിലെ പ്രധാന ചര്‍ച്ച വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആയിരിക്കും.സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള വോട്ടുകള്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചതാണ് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നത്. ചിട്ടയായ പ്രവര്‍ത്തനം നടത്തിയാല്‍ കേരളത്തില്‍ ഇനിയും മുന്നേറാമെന്ന് നേതൃത്വം കരുതുന്നു.

വികസന രാഷ്ട്രീയമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.ക്രൈസ്തവ സമുദായ നേതാക്കളില്‍ എല്ലാവരുടെയും പിന്തുണ ലഭിച്ചില്ലെങ്കിലും തൃശൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സമുദായംഗങ്ങള്‍ വോട്ട് ചെയ്തുവെന്നു ബിജെപി നേതൃത്വം വിലയിരുത്തി. ഹിന്ദുക്കളിലെ എല്ലാ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. ഒപ്പം ക്രൈസ്തവ സമുദായത്തെ അടുപ്പിക്കാനുള്ള ശ്രമങ്ങളും തുടരും.വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വലിയ ഒരുക്കം പാര്‍ട്ടി നടത്തും. പി രഘുനാഥിന് മണ്ഡലത്തിന്റെ ചുമതല നല്‍കി കഴിഞ്ഞു.

 

വയനാട്ടില്‍ എംടി രമേശും ചേലക്കരയില്‍ കെകെ അനീഷ് കുമാറും മേല്‍നോട്ടം വഹിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മികച്ച പ്രകടനം ബിജെപി കാഴ്ചവച്ചിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി.35 സീറ്റ് ലഭിച്ചാല്‍ കേരളം എന്‍ഡിഎ ഭരിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends