പൊതുവിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണം...കേരളത്തിൽ പത്താം ക്ലാസ് ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനം പേർക്കും, എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ...ശിവൻകുട്ടിക്ക് നല്ല എട്ടിന്റെ പണി...

പൊതുവിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. കേരളത്തിൽ പത്താം ക്ലാസ് ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനം പേർക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ.‘പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് വാങ്ങാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്. ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സർക്കാർ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ച് കൊടുക്കുന്നതാണ് നല്ല കാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’- മന്ത്രി പറഞ്ഞു.
പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിൽ നിന്ന് മാറിയതോടെ പശുവിനെയും ആടിനെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. തുടങ്ങിയാൽ നിർത്താത്ത രണ്ട് സ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപനശാലയുമാണ്. അത് നാൾക്കുനാൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഗുരുതര ആരോപണങ്ങൾ.പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ഉയർന്ന വിജയശതമാനത്തെയോർത്ത് അഭിമാനം കൊള്ളുന്ന കേരളത്തിന്റെ പൊതു വിദ്യഭ്യസ നിലവാരം താഴേക്ക് പതിച്ചു കൊണ്ട് ഇരിക്കുകയാണ് .
അക്ഷരം കൂട്ടിവായിക്കാനറിയാത്ത, പേര് പോലും എഴുതാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നു എന്നുള്ള വിമർശനം മുൻപേ പല കോണുകളിൽ നിന്നും ഉയർന്നു കേൾക്കാറുള്ളതാണ് . പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്ന് അധ്യാപകരോട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മുൻപേ പറഞ്ഞിട്ടുള്ളതാണ് . ഇന്നത്തെ ഫല സമ്പ്രദായത്തിൽ ഫുൾ എ പ്ലസ് കിട്ടുന്നവരാണ് മിടുക്കന്മാർ. പഴയ കാലത്ത് അങ്ങനെ ആയിരുന്നില്ല. 600ൽ 210 മാർക്ക് കിട്ടണമായിരുന്നു. ഈ കടമ്പ കടക്കാൻ ഇതിനേക്കാൾ വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്ന് എസ്.എസ്.എൽ.സിയ്ക്ക് നൂറ് ശതമാനം വിജയമായിരുന്നെങ്കിൽ അന്ന് 4 ഉം 5 ഉം വർഷമൊക്കെ തോറ്റ് പരീക്ഷയെഴുതുന്നവരെ കാണാമായിരുന്നു.
ആ സമ്പ്രദായത്തിൽ ഒരു വിഷയത്തിൽ തോറ്റാൽ പോലും എല്ലാം പോയ അവസ്ഥ. അന്ന് ഒരു ഫസ്റ്റ് ക്ലാസ് മേടിച്ചാൽ തന്നെ എന്തൊരു വിലയായിരുന്നു.എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ് 99 ശതമാനത്തിൽ കൂടുതൽ വിജയം. മുൻപത്തെ കാലഘട്ടത്തിൽ അറുപതും അറുപത്തഞ്ചും ശതമാനം ഒക്കെയായിരുന്നു വിജയം. അന്നത്തെ എസ്.എസ്.എൽ.സി ഇന്നത്തെ പി.ജിയ്ക്ക് തുല്യമെന്ന് വേണമെങ്കിൽ പറയാം. അന്ന് എസ്.എസ്.എൽ.സി പാസാവുന്നതിനോളം പഠിച്ചാൽ ഇപ്പോൾ ഐ.എ.എസ് പാസാവാം ഇപ്പോൾ ആർക്കും പാസ്സാവാം . വിദ്യാഭ്യാസ നിലവാരത്തിലും അത് പ്രകടമായിരുന്നു.
https://www.facebook.com/Malayalivartha

























