റോഡിലിറങ്ങി ഷോ കാണിക്കുമ്പോൾ വിചാരിച്ചില്ല..തനിക്ക് മുട്ടൻ പണി കിട്ടുമെന്ന്...സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം...കോർപ്പറേഷൻ ഭരണം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് മേയർ കാര്യങ്ങൾ എത്തിച്ചു...

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും വീണ്ടും തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു ഇത്തവണയും. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നത്. ആരൊക്കെയാണ് ഇത്തവണത്തെ പാർട്ടിയുടെ നാണംകെട്ട തോൽവിക്ക് കാരണമായിരിക്കുന്നത് എന്നുള്ളത് പരിശോധിക്കുകയാണ് നേതൃത്വം . അതിൽ ജനങ്ങളോടുള്ള ഇടപെടലിൽ വളരെ മോശം അനുഭവം ഉണ്ടാക്കിയ രണ്ടുപേരാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എ യും . കെ എസ ആർ ടി സി ഡ്രൈവർ യാദുവുമായുള്ള തർക്കം . തുടക്കം മുതൽ തന്നെ ആര്യക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുവാനായിട്ട് വഴി വച്ചിരുന്നു . അന്ന് റോഡിലിറങ്ങി ഷോ കാണിക്കുമ്പോൾ വിചാരിച്ചില്ല . അത് ബൂമറാങ് പോലെ തനിക്ക് തന്നെ പണിയാകുമെന്ന്.
ഇപ്പോൾ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടായെന്നും നഗരഭരണം നഷ്ടപ്പെടുന്ന അവസ്ഥയെന്നും യോഗത്തിൽ വിമർശനമുയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മേയറിനെതിരെ വിമർശനമുയർന്നത്. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് മേയർ കാര്യങ്ങൾ എത്തിച്ചെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ അപക്വമായ ഇടപെടലാണ് മേയറുടെയും എംഎൽഎയുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വോട്ട് കുറയുന്നതിൽ മേയറുടെ പെരുമാറ്റം കാരണമായെന്നും യോഗത്തിൽ വിലയിരുത്തി.സംസ്ഥാന സർക്കാരിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയായി. ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരായെന്നും വിലയിരുത്തലുണ്ടായി. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യത്തിന് പണം നൽകുന്നില്ലന്നും വിമർശനം. പൊലീസിൽ സർക്കാരിന് നിയന്ത്രണമില്ലെന്നും പൊലീസിന്റെ പ്രവർത്തനം തോന്നിയപോലെയാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും തളിപ്പറമ്പിലും വലിയരീതിയില്‍ വോട്ട് കുറഞ്ഞത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.
സിപിഎമ്മിനുള്ളിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആധിപത്യത്തിനും ഈ തിരഞ്ഞെടുപ്പ് ഫലം മാറ്റം വരുത്താം. ഇപ്പോള്‍ തിരുവായ്ക്ക് എതിര്‍വായില്ലാത്ത സ്ഥിതിയില്‍ നിന്നും ചെറിയതോതിലെങ്കിലും സ്വതന്ത്ര അഭിപ്രായം പാര്‍ട്ടി വേദികളില്‍ ഉയര്‍ന്നേക്കാം. അതുപോലെ നേതാക്കളുടെ ധിക്കാരമായ പെരുമാറ്റം ജനങ്ങളില്‍ വലിയതോതിലുള്ള അവമതിപ്പാണുളവാക്കുന്നത്.മേയര്‍ ആര്യാരാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും കാട്ടിക്കൂട്ടിയ തോന്ന്യാസം കണ്ട് ജനം തെറിവിളിക്കുകയാണ്. നഗരം ഭരിക്കുന്ന മേയറും നിയമസഭാ സാമാജികനായ ഭര്‍ത്താവും പൊതുസമൂഹത്തിന് മാതൃകയായും നിയമവിധേയമായും പ്രവര്‍ത്തിക്കേണ്ടതിന് പകരം നാലാംകിട നേതാക്കളെ പോലെ നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടയുകയാണുണ്ടായത്. ഒരു സംഭവം ഉണ്ടായപ്പോൾ അത് വീഡിയോ എടുത്ത് സ്റ്റേഷനിൽ പോയി പരാതി പെടുന്നതിന് പകരം നടു റോഡിൽ അത്രയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് അവരുടെ സമയം പാഴാക്കി കാണിച്ചു കൂട്ടിയത് ഓരോ മലയാളിയും കണ്ടതാണ്.
ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്,ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെ.എസ്.ആര്.ടി.സി. ബസ് ഡ്രൈവര്‍ യദുവുമായി തർക്കമുണ്ടാകുന്നത്. സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ കമ്മീഷണർക്ക് യദു പരാതി നൽകിയെങ്കിലും പൊലീസ് നടപടി എടുത്തിരുന്നില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ജില്ലാ കോടതിയില്‍ അഭിഭാഷകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേയർ ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.കോടതി നിര്‍ദേശപ്രകാരം കേസ് എടുക്കേണ്ടിവന്നതിന്റെ ദേഷ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെന്നും ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇരട്ട നീതിയാണ് നടക്കുന്നതെന്നും യദു ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ യദുവിന്റെ പരാതിയിലെടുത്ത കേസില്‍ യാത്രക്കാരുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയെന്നും, മേയറുടെയും എംഎൽഎയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പൊലിസിന്റെ വിശദീകരണം.അതിനിടെ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ കേസിലും ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണ്. കേസില്‍ ഡ്രൈവര്‍ എല്‍എച്ച് യദു,കണ്ടക്ടര്‍ സുബിന് , സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവ് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂവരും നല്കിയ മൊഴി പോലീസ് വിശദമായി പരിശോധിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി ഡ്രൈവർ യദുവിനെ കുടുക്കാൻ തുറുപ്പ് ചീറ്റുകൾ ഒരുങ്ങുകയാണ്.അതേ സമയം കാറിൽ സഞ്ചരിച്ച മേയർ ആര്യാ രാജേന്ദ്രനെ യദു ഡ്രൈവിംഗിനിടെ ബസിനുള്ളിലിരുന്ന് കൈ കൊണ്ട് അംശ്ലീല ആംഗ്യം കാട്ടിയെന്ന കേസിൽ യദുവിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് പോലീസ് ജില്ലാ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ യദുവിനെതിരെ കേസില്ലെന്നും പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അത് കൂടാതെ മേയർ ആര്യ രാജേന്ദ്രനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു രംഗത്ത്.ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന് യദു പരാതി നൽകി. ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞുവിടണമെന്നാണ് യദുവിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. താനും മകനും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിൽ പറയുന്നു.തിരുവനന്തപുരം മേയര്‍ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനെ ജോലിയിൽനിന്നു മാറ്റിനിർത്തിയത്. ആര്യ രാജേന്ദ്രന് നല്കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെതിരായ നടപടി. ഇതിനൊക്കെ ഉള്ളത് ചേർത്താണ് ഇപ്പോൾ മേയർക്ക് കിട്ടി കൊണ്ട് ഇരിക്കുന്നത്.
https://www.facebook.com/Malayalivartha

























