Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

തൈക്കണ്ടിയില്‍ കുടുംബത്തിന് കേരള ഖജനാവ് കട്ടുമുടിക്കാനുള്ള പറുദീസ;അച്ചി മുതല്‍ പേരക്കുട്ടി വരെ മദിച്ച് പുളയ്ക്കുന്നു,എത്ര കൂറ്റന്‍ ലാവലിന്‍ കരാറും അതിനിടെ ചുട്ടെടുക്കാന്‍ കാരണ ഭൂതനറിയാം,പിണറായി വിജയന്‍ കൊച്ചിയില്‍ 2 കോടി 35 ലക്ഷം പി രാജീവ് വഴി കൊടുത്തയച്ചത് എവിടെയെങ്കിലും കണക്ക് സമര്‍പ്പിച്ചതാണോ?,മുഖ്യനെ പൊളിച്ചടുക്കുന്നു

30 JUNE 2024 06:27 PM IST
മലയാളി വാര്‍ത്ത

ഒരു കുടുംബം വന്നുകയറി പാര്‍ട്ടിയെ വിറ്റ് തിന്ന് കൊണ്ടിരിക്കുന്ന സത്യം കൂട്ടത്തിലുള്ള ഒരുത്തനെങ്കിലും ബോധം വന്നിരുന്നെങ്കില്‍. നട്ടെല്ലുളള ഒരുത്തനും ഈ പാര്‍ട്ടിയില്‍ ഇല്ല എന്നതിന് തെളിവാണ് പിണറായി കുടുംബം തടിച്ച് കൊഴുക്കുന്നത്. പിണറായി വിജയനോടെ ഈ പാര്‍ട്ടി മണ്ണടിഞ്ഞ് പോകണമെന്നാങ്കില്‍ ആയിക്കോളു മറിച്ച് സിപിഎം എല്ലാക്കാലത്തും ഇവിടെ വേണമെന്നാണെങ്കില്‍ വാ തുറന്ന് ഇനിയെങ്കിലും സംസാരിക്കുക. ഇത് ഒരു കമ്മ്യൂണിസ്റ്റ് പര്‍ട്ടിയല്ല പിണറായി വിജയനും അച്ചിക്കും മരുമകനും മക്കള്‍ക്കും പേരക്കുട്ടിക്കും സില്‍ബന്ധികള്‍ക്കും ഖജനാവ് മുടിക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന പറുദീസയാണ്. സിപിഎം എന്ന പേരും അതിന്റെ പതാകയും അതിലുണ്ടെന്നന്നേയുളളൂ.

സാധാരണ, കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വ്യക്തിജീവിതവും കുടുംബജീവീതവും രണ്ടല്ല. അതിന് ഇന്ത്യയില്‍ ഏക അപവാദം കേരളത്തിലെ മുഖ്യമന്ത്രിയാണ്. എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കുമുള്ള അവയവങ്ങള്‍ തന്നെയാണ് പിണറായി വിജയനും അച്ചിക്കും മക്കള്‍ക്കും മറ്റുമുള്ളത്. ത്രിപുരയിലെ ഏറ്റവും അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ഭാര്യ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നപ്പോള്‍ കോരന്റെ മരുമകള്‍ യാത്ര ചെയ്തിരുന്നത് വിലപിടിച്ച കാറുകളിലും നീന്തല്‍ കുളത്തില്‍ നീരാടിയിരുന്നത് തോഴികളോടൊപ്പവുമായിരുന്നു. അതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നിടത്തോളം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വിശാല ഹൃദയരായി. വന്‍കിട വ്യവസായികളുടെ കുടുംബിനികളുടെ നൃത്തച്ചുവടുകള്‍ ഭാര്യയെ പഠിപ്പിക്കുന്നതില്‍ ആനന്ദം കൊള്ളുന്ന ടൂറിസം മന്ത്രിയെ കിട്ടിയതില്‍ ആനന്ദ പുളകിതനാകുന്ന മുഖ്യമന്ത്രി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാറണമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചാല്‍ ഈ പാര്‍ട്ടിക്ക് അഭൂതപൂര്‍വ്വമായ ജനപിന്തുണ ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് ശക്തിധരന്‍. പക്ഷെ മുഖ്യമന്ത്രി മാറിയാല്‍ ആരാണ് പകരക്കാരന്‍? ഒരു പേര്‍ പറയാമോ? അസാധ്യം? ആഡംബര കമ്മ്യൂണിസത്തില്‍ രമിച്ചു നില്‍ക്കുന്നവര്‍ ചാടിക്കയറി പറയുന്ന പേര്‍ കെ കെ ശൈലജയുടേതായിരിക്കും. ആ തുറുപ്പാണല്ലോ പി ജയരാജന്‍ പ്രയോഗിച്ചത്. പി ജയരാജന് പാര്‍ട്ടി സെക്രട്ടറിയറ്റില്‍ കടന്നു കൂടാന്‍ അവശേഷിക്കുന്ന ഏക മാര്‍ഗം അതുമാത്രമാണ്. പക്ഷെ ജയരാജന്റെ കരങ്ങളില്‍ തളം കെട്ടി നില്‍ക്കുന്ന കട്ടച്ചോര പൊട്ടി ഒഴുകുന്നതോടെ പാര്‍ട്ടിയുടെ കഥകഴിയും. എത്ര വിധവകളുടെ മുഖമാണ് പാര്‍ട്ടിയെ തുറിച്ചു നോക്കുന്നത്. ആ തോളില്‍ കിടക്കുന്ന പിഞ്ചു പൈതലുകളുടെ മുഖമോ? അത് ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഏത് ചെകുത്താനും വന്നോട്ടേ പക്ഷെ ഇയാള്‍ പാര്‍ട്ടിയില്‍ അധീശത്വം നേടരുതേ എന്നേ ചിന്തിക്കൂ. കണ്ണൂരിലെ പാര്‍ട്ടി എന്നാല്‍ ഭീകരപ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണെന്ന് ജനത്തിന് ബോധ്യമായത് വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനത്തോടെയാണ്. ആ ലോകത്തിന്റെ ഭീകരമുഖം പാര്‍ട്ടിയില്‍ മറ നീക്കിയത് ഇ കെ നായനാര്‍ ആണ് . പല രാത്രിയിലും നായനാര്‍ ആ പേക്കിനാവുകള്‍ കണ്ട് ഉറങ്ങിയിട്ടില്ല. പി ജയരാജനാണോ പി ശശിയാണോ ഇക്കാര്യത്തില്‍ രണ്ടാമന്‍ എന്നതില്‍ മല്‍സരമാണ് .

എത്ര കൂറ്റന്‍ ലാവലിന്‍ കരാറും അതിനിടെ ചുട്ടെടുക്കാന്‍ കാരണ ഭൂതനറിയാം. ഒന്ന് ഓര്‍ത്ത് നോക്കൂ .ഇപ്പോള്‍ തന്നെ ഇത്ര ധൈര്യത്തോടെ ഖജനാവ് കട്ട് തിന്നുന്ന മുഖ്യമന്ത്രി സര്‍വ്വാധികാരങ്ങളും ദീര്‍ഘനാള്‍ കൈയ്യില്‍ ഇരുന്നപ്പോള്‍ ഇതിന്റെ എത്ര ഇരട്ടി കട്ടിട്ടുണ്ടാകും?. രണ്ട് കോടി 35 ലക്ഷം രണ്ടു ദിവസം കൊണ്ട് അടിച്ചുമാറ്റിയ വിദ്വാന്റെ കഥ ഞാന്‍ എഴുതിയപ്പോള്‍ നിഷ്‌ക്കളങ്കരായ സഖാക്കള്‍ പോലും എന്നെ എത്ര പുച്ഛിച്ചു. എന്തൊക്കെ അസഭ്യം വിളിച്ചു . ഇപ്പോഴും കൈതോലപ്പായയും കൊണ്ടാണല്ലോ ഉറക്കം. കലൂരില്‍ ദേശാഭിമാനിയുടെ കെട്ടിടം നിര്‍മ്മിച്ചശേഷം ഏതെങ്കിലും കാലത്ത് തുടര്‍ച്ചയായി രണ്ടു ദിവസം , പിണറായി വിജയന്‍ അവിടെ താമസിച്ചിട്ടുള്ളത് ആര്‍ക്കെങ്കിലും പറയാമോ? എന്തിനായിരുന്നു അതീവ രഹസ്യമായി താമസിക്കാവുന്ന കേന്ദ്രം പിണറായി അന്ന് മാത്രം തെരഞ്ഞെടുത്തത്? തൊട്ടടുത്തല്ലേ ലെനിന്‍ സെന്റര്. എന്താ അവിടെ താമസിക്കാത്തത് . വന്‍ കിടക്കാരോടെല്ലാം ലിഫ്റ്റ് സൗകര്യം പോലുമില്ലാത്ത ദേശാഭിമാനിയില്‍ എത്താന്‍ നിര്‍ദേശിച്ചതും അവര്‍ ഓരോരുത്തരെയായി മുറിയില്‍ കൊണ്ടുവരാന്‍ കെ വേണുഗോപാലിനെ ചട്ടം കെട്ടിയതും എന്തിനായിരുന്നു ?



എന്നിക്കെന്താ ഭ്രാന്തുണ്ടോ, ഇല്ലാക്കഥ ചമയ്ക്കാന്‍. എന്റെയും കൂടി പാര്‍ട്ടിയെ ഇടിച്ചു താഴ്ത്തിയാല്‍ എനിക്കെന്താ നേട്ടം? അങ്ങിനെയെങ്കില്‍ അധികാരം പാര്‍ട്ടിയുടെ കയ്യിലിരിക്കുമ്പോള്‍ എനിക്കെതിരെ നടപടി എടുത്തുകൂടെ? എന്തുകൊണ്ടാണ് പാര്‍ട്ടി അതിന് ധൈര്യം കാണിക്കാത്തത്? ഞാന്‍ എന്റെ ജീവിതത്തില്‍ ദേശാഭിമാനിയെ ഇടിച്ചു കാണിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പാര്‍ട്ടിയോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് . എനിക്കതിനുള്ള ധൈര്യമുണ്ട്. ഇടുക്കിയില്‍ വാഗമണ്ണില്‍ ചുരം ഇറങ്ങിവരുമ്പോള് കേരളത്തിലെ ഏറ്റവും ഉന്നതനായ നേതാവിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്, സഖാവേ നിങ്ങള്‍ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന്,വണ്ടി ഓടിച്ചിരുന്ന പാര്‍ട്ടി ഡ്രൈവര്‍ പീതാംബരന്‍ എന്റെ അവിവേകം കണ്ട് ഞെട്ടി. ടെലിഫോണ്‍സില്‍ ജോലിചെയ്തിരുന്ന ഒരു സഖാവ് തെറ്റിദ്ധരിപ്പിച്ചതാണ് എന്നെ . നടന്നതെല്ലാം ഞാന്‍ പാര്‍ട്ടിയുടെ മൂന്നില്‍ തുറന്ന് പറഞ്ഞു. നായനാരും എ പി വര്‍ക്കിയും എന്നെ പാര്‍ട്ടി കമ്മിറ്റിയില്‍ എങ്ങിനെയാണ് ഒരു നല്ല കമ്മ്യൂണിസ്റ്റ് ആകുന്നതെന്ന് പഠിപ്പിച്ചു, അതാണ് അക്കാലത്തെ പാര്‍ട്ടി. പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഒരു പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ എന്നെ പുറത്താക്കണം എന്ന് പാര്‍ട്ടിയോടെ പില്‍ക്കാലത്ത് താഴ്മയോട് അഭ്യര്‍ഥിച്ചത് ഞാനല്ലേ? . ലോക്കല്‍ ഭാരവാഹികള്‍ ജനശക്തി ഓഫീസ്സില്‍ വന്നപ്പോഴും ഞാന്‍ ഏറ്റു പറഞ്ഞതല്ലേ എന്റെ നടപടി പാര്‍ട്ടി ലംഘനമാണെന്നും നടപടി എടുക്കേണ്ടതാണെന്നും.
പക്ഷെ പാര്‍ട്ടിയിലെ സാമ്പത്തിക തട്ടിപ്പുകള് ഒന്നൊന്നായി പുറത്തുകൊണ്ടുവന്നപ്പോള്‍ എന്നിക്കെതിരെ എത്ര നിന്ദ്യമായ ഭാഷയിലാണ് വിധ്വംസികള്‍ ചന്ദ്രഹാസം ഇളക്കിക്കൊണ്ടിരുന്നത്.

ഞാന്‍ പുറത്തുകൊണ്ടു വന്നതില്‍ ഒരു വരി, ഒരു വാക്ക് എവിടെയെങ്കിലും പിഴച്ചോ ? പിണറായി വിജയന്‍ കൊച്ചിയില്‍ രണ്ട് കോടി 35 ലക്ഷം രൂപയുടെ ധന സമാഹരണം നടത്തി പി രാജീവ് വഴി കൊടുത്തയച്ചത് എവിടെയെങ്കിലും കണക്ക് സമര്‍പ്പിച്ചതാണോ? അതോ അത്രയും സമഹാരിച്ചിട്ടില്ലെങ്കില്‍ അതങ്ങ് തുറന്ന് പറയണ്ടേ? കോവളത്തെ ഗള്‍ഫാര്‍ മുഹമ്മദലിയുടെ ഹോട്ടലില്‍ രാത്രി പതിനൊന്നു മണിയോടെ എത്തിയ 10 ലക്ഷം രൂപ വീതമുള്ള രണ്ട് പൊതിക്കെട്ട് ഏറ്റെടുക്കണമെന്ന് ഒരു വര്‍ഷത്തോളം കഴിഞ്ഞ് പ്രകാശ് കാരാട്ടിനോട് എകെജി സെന്ററിലെ ചുമതലക്കാരന്‍ ആവശ്യപ്പെട്ടത് അത് വളഞ്ഞവഴിക്ക് സമാഹരിച്ച പണമായതുകൊണ്ടല്ലേ? പാര്‍ട്ടിയായിരുന്നില്ലേ എല്ലാവര്‍ക്കും വലുത് ?. ഇതായിരുന്നു ശക്തിധരന്‍ കുറിച്ചത്. ശക്തിധരന്‍ പിണറായിക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് ശക്തിധരന്‍ സംസാരിച്ചിരിക്കുന്നത്. സിപിഎം സൈബര്‍ വെട്ടുകിളി കൂട്ടം ആക്രമിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (8 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (9 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (12 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends