Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കാല്‍ നൂറ്റാണ്ടിന് ശേഷം 21ാം നൂറ്റാണ്ട്... കാല്‍ നൂറ്റാണ്ടിന് ശേഷം 'അമ്മ' യുടെ ജനറല്‍ ബോഡിയില്‍ സുരേഷ് ഗോപി; കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായി സുരേഷ് ഗോപി; ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍

01 JULY 2024 09:16 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയെ പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു. അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. കൊച്ചിയില്‍ ഇന്ന് നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി എത്തി. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി അമ്മയുടെ ജനരല്‍ ബോഡിയില്‍ പങ്കെടുക്കുന്നത്. കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായാണ് സുരേഷ് ഗോപി എത്തിയത്.

സംഘടനയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുന്‍പാണ് സുരേഷ് ഗോപി എത്തിയത്. തുടര്‍ന്ന് സുരേഷ് ഗോപി വോട്ടുരേഖപ്പെടുത്തുകയും ചെയ്തു.

സുരേഷ് ഗോപിയെ ഉപഹാരം നല്‍കിയാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വരവേറ്റത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താരസംഘടന ആദരിക്കുകയും ചെയ്തു. പുതുക്കിയ അംഗത്വ കാര്‍ഡും സുരേഷ് ഗോപിക്ക് നല്‍കി. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് 1997ല്‍ സുരേഷ് ഗോപി അമ്മയില്‍ നിന്ന് വിട്ടുനിന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ അമ്മ സംഘടിപ്പിച്ച ഉണര്‍വ് എന്ന മെഡിക്കല്‍ ക്യാമ്പില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. എന്നാല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷമാണ്.

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല, ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിര്‍വാഹക സമിതിയിലേക്ക് അനന്യ, അന്‍സിബ ഹസന്‍, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.ഇടവേള ബാബു ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, സിദ്ദിഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിച്ചു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രന്‍, ബാബുരാജ് എന്നിവര്‍ മത്സരിച്ചു.കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മുപ്പതാമത് വാര്‍ഷിക പൊതുയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.ബി. ഗണേശ് കുമാര്‍ എന്നിവരും പങ്കെടുത്തു. യു.കെയിലായതിനാല്‍ മമ്മൂട്ടി എത്തിയില്ല. ദേശീയ പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിച്ചു.

അമ്മയുടെ ഭാരവാഹിത്വത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇടവേള ബാബു പദവി ഒഴിഞ്ഞു. ജോയിന്റ് സെക്രട്ടറിയായി ഇന്നസെന്റിനൊപ്പമാണ് ബാബു ഭാരവാഹിയാകുന്നത്. മൂന്നു തവണ ജനറല്‍ സെക്രട്ടറിയായി. കഴിഞ്ഞ തവണ സ്ഥാനമൊഴിയാന്‍ താത്പര്യം അറിയിച്ചെങ്കിലും മമ്മൂട്ടി ഉള്‍പ്പെടെ നിര്‍ബന്ധിച്ചതോടെ തുടരുകയായിരുന്നു. ഇനിയും തുടരില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്ന് ബാബു പറഞ്ഞു.

അമ്മയ്ക്ക് കൊച്ചി കലൂരില്‍ സ്വന്തം ആസ്ഥാനമന്ദിര നിര്‍മ്മാണം, അംഗങ്ങള്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍, സഹായം തുടങ്ങിയവ നടപ്പാക്കുന്നതില്‍ ഇടവേള ബാബു പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (7 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (8 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (11 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends