പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ ആരംഭിച്ചു...ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തം

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തുടങ്ങി. കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കായിരുന്നു ഇതുവരെ സൗജന്യ യാത്ര അനുവദിച്ചിരുന്നത്. ഇതാണ് കരാര്‍ കമ്പനി റദ്ദാക്കിയത്.
അതേസമയം, ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും തീരുമാനം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ടോള്‍ പ്ലാസയിലേക്ക് പ്രകടനം നടത്തിയിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha

























