തമ്പ് എന്ന സംഘടന ആദിവാസി സ്ത്രീകള്‍ക്ക് ഉപജീവനത്തിന് ആരംഭിച്ച പദ്ധതിക്ക് മോദിയുടെ അഭിനന്ദനം...

തമ്പ് എന്ന സംഘടന ആദിവാസി സ്ത്രീകള്‍ക്ക് ഉപജീവനത്തിന് ആരംഭിച്ച പദ്ധതിക്ക് മോദിയുടെ അഭിനന്ദനം... പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മന് കി ബാത്തില്‍ പ്രശംസിച്ച 'കാര്‍ത്തുമ്പി' കുടകള്‍ അട്ടപ്പാടിയിലെ ആദിവാസി വനിതകള്‍ രചിച്ച നിശബ്ദ വിപ്ലവമാണ്.
പട്ടിണി മൂലം അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരണമടഞ്ഞ കാലത്ത് 2014ലാണ് തമ്പ് ആദിവാസി അമ്മമാരെ കുടത്തണലില്‍ ഒന്നിപ്പിച്ചത്. ഒരു പതിറ്റാണ്ടായി അവര്‍ വര്‍ണ്ണക്കുടകള്‍ നിര്‍മ്മിക്കുന്നു. കാര്‍ത്തുമ്പി എന്ന ബ്രാന്‍ഡില്‍ ആദിവാസി അമ്മമാരുടെ വേദനകളെല്ലാം തുന്നിച്ചേര്‍ത്തിട്ടുണ്ട്.
വട്ടലക്കി സഹകരണ ഫാമിംഗ് സൊസൈറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്.വട്ടലക്കി ഊരിലെ ലക്ഷ്മി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലെ 20 ഊരുകളിലെ വനിതകളുണ്ട്.
18 - 50 പ്രായമുള്ള 360 പേരെ കുടനിര്‍മ്മാണം പരിശീലിപ്പിച്ചിട്ടുണ്ട്. മുടുക, കുറുമ്പ, ഇരുള വിഭാഗക്കാരാണിവര്‍. ഒരുകുടയ്ക്ക് 30 രൂപ കിട്ടും. ഒരാള്‍ ദിവസം 10 - 15 കുട നിര്‍മ്മിക്കും. തൊഴിലുറപ്പിനേക്കാള്‍ കൂടുതല്‍ വേതനം. തമ്പിന്റെ പ്രതിനിധികള്‍ ഊരുകളിലെത്തി അസംസ്കൃത സാധനങ്ങള്‍ നല്‍കും. അവര്‍ തന്നെ കുടകള്‍ വാങ്ങി മാര്‍ക്കറ്റിലെത്തിക്കും. ഒരു സീസണില്‍ 60,000 കുടകള്‍ വിപണിയിലെത്തും. കാര്‍ത്തുമ്പി എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പ്രവര്ത്തനനുള്ളത്.
"
https://www.facebook.com/Malayalivartha

























