കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ടാംപ്രതി സുനില്‍ കുമാര്‍ കസ്റ്റഡിയില്‍...സുനില്‍ കുമാറിനെ കളിയിക്കാവിള പൊലീസ് ഹൊസൂരില്‍ നിന്നാണ് പിടികൂടിയത്

കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ടാംപ്രതി സുനില്‍ കുമാര്‍ കസ്റ്റഡിയില്‍...സുനില്‍ കുമാറിനെ കളിയിക്കാവിള പൊലീസ് ഹൊസൂരില്‍ നിന്നാണ് പിടികൂടിയത്.. മുഖ്യപ്രതിയെ സഹായിച്ച സുനില്‍ കുമാറിനായി അന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
ഒന്നാംപ്രതിയായ അമ്പിളിയെ കൊല നടന്ന സ്ഥലത്തെത്തിച്ചതും ആയുധം കൈമാറിയതും സുനില്‍ കുമാറാണെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയതും ക്ളോറോഫോം മണപ്പിച്ചതിനുശേഷം കൊലനടത്താനുള്ള നിര്‍ദേശം നല്കിയതും സുനില്‍ കുമാറാണെന്നാണ് അമ്പിളിയുടെ മൊഴി.
കഴുത്തറുക്കാനുള്ള ബ്ളെയിഡും ഗ്ളൗസും നല്കിയതും സുനില്‍ കുമാറാണ്. സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയാണ് സുനില്‍. കൊലയ്ക്കുശേഷം തന്നെ കൂട്ടികൊണ്ടുപോകാനെത്താമെന്ന് സുനില്‍ പറഞ്ഞിരുന്നുവെങ്കിലും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും അമ്പിളി പൊലീസിന് മൊഴി നല്കി.
"
https://www.facebook.com/Malayalivartha

























