കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അടിമാലിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാലാം ക്ലാസുകാരി മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അടിമാലിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാലാം ക്ലാസുകാരി മരിച്ചു. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്കൂളിലെ ജൊവാന സോജയാണ് മരിച്ചത്. തൊണ്ടയില്‍ ഭക്ഷണം കുടിങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനത്തിലുള്ളത്.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുട്ടി ഛര്‍ദ്ദിക്കുകയും മറ്റു ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഉടന്‍തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞി്ല
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുരുങ്ങിയതാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തലുകളുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ,
"
https://www.facebook.com/Malayalivartha

























