മേയർക്ക് പിന്തുണ...ഇതുപോലൊരു ഭരണം ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? അങ്കണവാടികൾ മുതൽ വികസനം നടപ്പാക്കിയ ഭരണസമിതി...ആര്യയെ പൊക്കിയടിച്ച് ഡെപ്യൂട്ടി മേയർ...

മേയർക്കെതിരെ കടുത്ത വിമർശനം ഉയർന്നു കൊണ്ട് ഇരിക്കുന്ന സാഹചര്യത്തിൽ തിരുത്തൽ നടപടികൾ കൊണ്ട് വന്നില്ലെങ്കിൽ ഭരണം കൈയിൽ നിന്നും പോകുമെന്ന സൂചന നേതൃത്വം നൽകി കഴിഞ്ഞു. അതിനിടയിൽ മേയർക്ക് പിന്തുണയുമായി രംഗത്ത് വരികയാണ് ഡെപ്യൂട്ടി മേയർ .ആര്യ രാജേന്ദ്രൻ കഴിവും പ്രാപ്തിയുമുള്ള പെൺകുട്ടിയെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ പി.കെ.രാജു. മേയറുടെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം നടന്നതിനു പിന്നാലെയാണ് മേയർക്ക് രക്ഷാകവചം തീർത്ത് സിപിഐ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ‘‘ഇതുപോലൊരു ഭരണം ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? സമാനതകളില്ലാത്ത വികസനമല്ലേ ഞങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നത്.
കഴിഞ്ഞ 4 വർഷത്തിനിടെ 5000 കോടിയിലധികം രൂപയുടെ വികസനമാണ് നഗരത്തിൽ നടന്നത്. അങ്കണവാടികൾ മുതൽ വികസനം നടപ്പാക്കിയ ഭരണസമിതിയാണ് ഇത്’’– പി.കെ. രാജു. ‘‘സിപിഎം ജില്ലാ കമ്മിറ്റിയിൽ ആര്യയ്ക്കെതിരെ ഒരു വിമർശനവും നടന്നിട്ടില്ല. ഇതൊക്കെ കെട്ടുകഥകളല്ലേ. ഇനിയും ഇതുപോലെ കെട്ടുകഥകൾ ഉണ്ടാകും. പല കഥകളും പുറത്തിറക്കി പലരും ഈ ഭരണത്തെ തകർക്കാൻ നോക്കി. ആര്യയ്ക്കെതിരെ ആരും ഒരു വിമർശനവും നടത്തിയിട്ടില്ല. ഇതിനുമുൻപ് സിപിഐ ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി എന്നൊക്കെയായിരുന്നു വാർത്ത. എന്നാൽ ഞങ്ങളുടെ കമ്മിറ്റിയിലും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ വരെ രാഷ്ട്രീയം നോക്കാതെ വികസനം എത്തിച്ച ഭരണസമിതിയാണ് ഇത്’’– പി.കെ.രാജു പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ തകർന്നുകിടക്കുന്ന റോഡുകളെപ്പറ്റിയുള്ള ചോദ്യത്തിന് അത് സ്മാർട്ട് സിറ്റിയോട് ചോദിക്കണമെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ മറുപടി. സ്മാർട്ട് സിറ്റി എംഡിയാണ് അതിന് ഉത്തരം പറയേണ്ടതെന്നും തങ്ങൾക്ക് അതേപ്പറ്റി അറിയില്ലെന്നും പി.കെ.രാജു പറഞ്ഞു.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ ആര്യയെ മേയർ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന അഭിപ്രായവും ചില നേതാകൾ ഉയർത്തി. അത്തരം നടപടി നഗരസഭാ ഭരണം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുമെന്ന വിലയിരുത്തലുമുണ്ടായി. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം. നേതൃത്വം തിരുത്തും മുൻപ് മേയറും തിരുവനന്തപുരത്തെ പാർട്ടിയും തിരുത്തേണ്ടി വരും.
നേതൃയോഗം ഇന്ന് അവസാനിക്കും. മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായെന്നും വിമർശനം വന്നു.കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിൽ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനമുയർന്നു.അപക്വമായ ഇടപെടലാണ് മേയറുടെയും സച്ചിൻദേവ് എം.എൽ.എയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും നേതാക്കൾ മുന്നോട്ടുവച്ച അഭിപ്രായം. സംസ്ഥാന ഭരണത്തിനെതിരെയും വിമർശനമുണ്ടായി. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരായി.
https://www.facebook.com/Malayalivartha

























