Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുഖം നന്നാക്കാന്‍ വേറെ മാർഗമില്ല; കെകെ ഷൈലജ മുഖ്യമന്ത്രി പദത്തിലേയ്ക്ക്..? പിണറായിയെ പുറത്താക്കും...

01 JULY 2024 03:35 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന് ഏറിയാല്‍ മൂന്നു മാസം കൂടി കാലാവധി. ഒന്നുകില്‍ രാജിവച്ചു പുറത്തേക്ക്, അതല്ലെങ്കില്‍ പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും പുറത്തേക്കു പോവുക. പിണറായി രാജിവച്ച് കെകെ ഷൈലജയെ മുഖ്യമന്ത്രി പദത്തില്‍ എത്താക്കാതെ സിപിഎമ്മിന് കേരളത്തില്‍ മുഖം നന്നാക്കാന്‍ വേറെ മാര്‍ഗമില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്നു. വടകരയില്‍ നിന്ന് ഷൈലജയെ ലോക് സഭയിലേക്കും ഡല്‍ഹിയിലേക്കും പറഞ്ഞുവിടാനും പകരം മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുമുള്ള പിണറായി ഫോര്‍മുല ഇതോടെ പൊളിഞ്ഞിരിക്കുന്നു. ഇംഗ്‌ളീഷില്‍ ഏറെ പ്രാവീണ്യമില്ലാത്ത ഷൈലജ ലോക്‌സഭയില്‍ തിളങ്ങില്ലെന്നും ശ്രീമതിയെപ്പോലെ പൊട്ട ഇംഗ്‌ളീഷ് പറഞ്ഞ് അപ്രസക്തയായി തീരുമെന്നുമുള്ള കണക്കുകൂട്ടല്‍ ഇല്ലാതായിരിക്കുന്നു.

കേരളം കണ്ട ഏറ്റവും അഹങ്കാരിയും ധിക്കാരിയുമായ മുഖ്യമന്ത്രി എന്ന ഖ്യാതി മാത്രമല്ല കേരളത്തില്‍ സിപിഎമ്മിന്റെ അടിമാന്തിക്കളഞ്ഞ സഖാവെന്ന ദുഷ്‌പേര് പിണറായിക്കു കാലം ചാര്‍ത്തിയതിനു പിന്നാലെയാണ് പിണറായി സ്വയം ഒഴിയാന്‍ നിര്‍ബന്ധിതനാകുന്നത്. രണ്ടാം പിണറായി സര്‍ക്കാരിലെ പകുതിയിലേറെ മന്ത്രിമാരും കഴിവുകെട്ടവരാണെന്ന തിരിച്ചുമാത്രമല്ല ഇത്തരമൊരു പാവഭരണം കേരളത്തിന് ശാപമായിരിക്കുന്നുവെന്ന തിരിച്ചറിവും ജനങ്ങള്‍ക്കുണ്ടായാരിക്കുന്നു.

എംവി ഗോവിന്ദനും ഇപി ജയരാജനും ഒഴികെ സിപിഎമ്മിലെ സകലമാന നേതാക്കളും വിവരമുള്ളവരൊക്കെ പിണറായി വിജയനെ മാറ്റാതെ കേരളത്തില്‍ സിപിഎം രക്ഷപ്പെടില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇടതുമുന്നണിയിലെ ഘടകക്ഷികളായി സിപിഐയും കേരള കോണ്‍ഗ്രസ് മാണിയും കോണ്‍ഗ്രസ് എസും ജനതാദളുമൊക്കെ് അത് വിധിയെഴുതിക്കഴിഞ്ഞു ഇനി പിണറായി വിജയനെ മുന്നില്‍ നിറുത്തി ഒരു തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കില്ലെന്ന്.

 

 

പിണറായി വിജയനെ മാന്യമായി ഒഴിഞ്ഞുപോകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഇനി സിപിഎം നേതൃത്വത്തിനു മുന്നിലുള്ള ഏക പോംവഴി. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ജില്ലാ കമ്മിറ്റികളുമൊക്കെ ഒന്നടങ്കം കണ്ടെത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ ജനം വിധിയെഴുതാന്‍ കാരണം പിണറായി വിജയനോടുള്ള ജനങ്ങളുടെ വിധ്വേഷമാണെന്ന്. സിപിഎമ്മിലെ സ്ത്രീവിരുദ്ധവര്‍ ഷൈലജയെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. കെആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി മുന്നില്‍ നിറുത്തി ജയിച്ചു കഴിഞ്ഞപ്പോള്‍ ഇകെ നായനാരെ മുഖ്യമന്ത്രിയാക്കി ഗൗരിയമ്മയെ തഴഞ്ഞ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്.

 

 

ഏറെ വൈകാതെ സംസ്ഥാന സെക്രട്ടറിയറ്റും കേന്ദ്ര കമ്മിറ്റിയും ചേര്‍ന്ന് പിണറായിക്കു പകരം മുഖ്യമന്ത്രി സ്ഥാനത്ത് ആരെന്ന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ കെകെ ഷൈലജയെ വെട്ടിനിരത്താനുള്ള അവസാനതന്ത്രങ്ങള്‍ മെനയാനും പിണറായി വിജയന്‍ മടിക്കില്ല. താന്‍ രാജിവച്ചാല്‍ പകരം മരുമകന്‍ റിയാസ് എന്നൊരു ഫോര്‍മുലയായിരിക്കും പിണറായി വിജയന്‍ മുന്നോട്ടുവയ്ക്കുക. ലാവ്‌ലിന്‍, മാസപ്പടി, വിദേശ ഡോളര്‍ തുടങ്ങി ഒട്ടനവധി കുരുക്കുകളില്‍പ്പെട്ടിരിക്കുന്ന പിണറായി രാജിവച്ചാല്‍ കുടുംബം ഒന്നാകെ അകത്താകുമെന്ന സാഹചര്യമുണ്ടാകുമെന്ന് സഖാവിന് നന്നായി അറിയാം. പിണറായി വിജയന് പകരം കെകെ ഷൈലജ എന്ന സാധ്യത മാത്രമാണ് പോളിറ്റ് ബ്യൂറോയ്ക്കു മുന്നില്‍ ഇപ്പോഴുള്ളത്.

 

 

സംസ്ഥാന സിപിഎമ്മിനുള്ളില്‍ ജയരാജന്‍മാര്‍ സൃഷ്ടിക്കുന്ന കലാപവും എംവി ഗോവിന്ദന്റെ ഗുണ്ടാ ശൈലിയുമൊക്കെ വലിയ പ്രതിസന്ധിയാണ് ഓരോ ദിവസവും പാര്‍ട്ടിയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മൈക്കിനോടും മൈക്കുകാരനോടു പോലും കയര്‍ക്കുന്ന പിണറായിയുടെയും ഗോവിന്ദന്റെയും ധിക്കാരം കേരളം നേരില്‍ കണ്ടതാണ്. അരാജകത്വം നിറഞ്ഞിരിക്കുന്ന സിപിഎം കേരളത്തില്‍ എന്നേക്കുമായി തകര്‍ന്നുപോകുന്നതിനൊപ്പം ഇന്ത്യയില്‍ എന്നേക്കുമായി കമ്യൂണിസ്റ്റ് പ്രസ്ഥാനംതന്നെ അപ്രസക്തമാവുകയാണ്.

 

 

പോളിറ്റ് ബ്യൂറോയില്‍ കാരാട്ടും യെച്ചൂരിയും കെകെ ഷൈലജയെ പിന്‍തുണയ്ക്കാനുള്ള സാഹചര്യമേ ഇനി പോംവളിയുള്ളു. പിണറായി വിജയനെ രണ്ടാം പ്രാവശ്യവും അധികാരത്തിലെത്തിച്ചതിന്റെ അടിസ്ഥാന ഘടകം കെകെ ഷൈലജയും അവര്‍ കൈകാര്യം ചെയ്ത ആരോഗ്യവകുപ്പുമായിരുന്നു. കോവിഡ് മഹാമാരി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികളെ കൈകാര്യം ചെയ്യുകയും സംസ്ഥാനത്തെ പൊതു ആരോഗ്യമേഖലയില്‍ ഉണര്‍വു പകരുകയും ചെയ്ത ഷൈലജയുടെ പ്രാഗത്ഭ്യം പിണറായി വിജയന്‍ മുതലെടുത്തുവെന്നതാണ് യാഥാര്‍ഥ്യം.

 

 

സിപിഐ ഭരിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ മികവായിരുന്നു ഭക്ഷണക്കിറ്റ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുകയെന്നത്. കിറ്റ് വിതരണത്തിന്റെ നേട്ടവും പിണറായി വിജയന്‍ സ്വന്തം അക്കൗണ്ടില്‍ കൈക്കലാക്കിയതാണ് കേരളത്തില്‍ പിണറായി വിജയന് രണ്ടാമൂഴവും ഭരണം കിട്ടാനുള്ള ആടിസ്ഥാന കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (6 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (7 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (8 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (8 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (8 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (9 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (11 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (12 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (12 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (12 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (12 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (12 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends