കണ്ണീര്‍ക്കാഴ്ചയായി.... ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ ഒരു മരണം

കണ്ണീര്‍ക്കാഴ്ചയായി.... ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ ഒരു മരണം. കുഞ്ഞടക്കം 3 പേര് മേല്‍പ്പാലത്തില്‍ നിന്ന് താഴെയുളള സര്‍വ്വീസ് റോഡിലേയ്ക്ക് വീണു. ഒരാള്‍ മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്.
സഹോദരങ്ങളായ കോവളം വെള്ളാര്‍ സ്വദേശിനി സിനി (32) സിമിയുടെ മകള്‍ ശിവന്യ (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റ സിമിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇവരെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പേട്ട പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























