ഡിജിപിയുടെയും ഭാര്യയുടെയും പേര്‍ക്കുള്ള വസ്തു കോടതി ഉപാധികളോടെ ജപ്തി ചെയ്തു... ജൂലൈ 6 ന് ഹാജരാകാന്‍ നോട്ടീസ്, ജപ്തി സ്ഥിരപ്പെടുത്താതിരിക്കാന്‍ സെക്യൂരിറ്റി ഹാജരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണം

വസ്തു വില്പന കരാര്‍ ലംഘിച്ചതിന് സംസ്ഥാന ഡിജിപിയുടെയും ഭാര്യയുടെയും പേര്‍ക്കുള്ള വസ്തു കോടതി ഉപാധികളോടെ ജപ്തി ചെയ്തു. ഡിജിപി എസ് . ദര്‍വേസ് സാഹിബ് , ഭാര്യ ഫരീദ ഫാത്തിമ എന്നിവരുടെ തലസ്ഥാന നഗരത്തിലെ 10.8 സെന്റ് വസ്തുവും തന്ന കത്തുള്ള സകല വകകളുമാണ് ഉപാധികളോടെ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം ഒന്നാം അഡീ. സബ് ജഡ്ജി അനു തോമസിന്റെതാണുത്തരവ്. ജൂലൈ 6 ന് സെക്യൂരിറ്റി സമര്‍പ്പിക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാനും കോടതി ഉത്തരവിട്ടു. അല്ലാത്ത പക്ഷം ജപ്തി സ്ഥിരപ്പെടുത്തും. ജൂലൈ 6 ന് ഹാജരാകാന്‍ നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
ഡിജിപിയുടെയും ഭാര്യയുടേയും പേര്‍ക്കുള്ള വസ്തു 74 ലക്ഷം രൂപക്ക് വില സമ്മതിച്ച് വഴുതക്കാട് സ്വദേശി ആര്. ഉമര്‍ ഷെരീഫ് കരാറില്‍ ഏര്‍പ്പെട്ടു. 30 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തുവെന്നാണ് കേസ്. കരാറില്‍ വസ്തുവില്‍ യാതൊരു ബാധ്യതയുമില്ലെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഉമര്‍ കുടിക്കട (ബാധ്യത) സര്‍ട്ടിഫിക്കറ്റ് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും എടുത്തപ്പോള്‍ ഇതേ വസ്തു ബാങ്കില്‍ 26 ലക്ഷം രൂപക്ക് പണയപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്ന് സാധ്യത വിടര്‍ത്തി വസ്തു പ്രമാണം ചെയ്തു തരണമെന്നും അല്ലാത്ത പക്ഷം അഡ്വാന്‍സ് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നാണ് കേസ്. പലിശയും കോടതി ച്ചെലവും ഉള്‍പ്പൈടെ 34 ലക്ഷം രൂപ പ്രതികളിലും സ്വത്തുക്കളിലും സ്ഥാപിച്ച് ഈടാക്കി കിട്ടണമെന്നാണ് കേസ്. 34 ലക്ഷം രൂപയോ തുല്യ തുകക്കുള്ള ബാങ്ക് ഗ്യാരന്റിയോ സെക്യൂരിറ്റിയോ കോടതിയില്‍ കെട്ടിവച്ചാല്‍ ജപ്തി നീക്കം ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha

























