ശബരിമല തന്ത്രി സ്ഥാനത്തേക്ക് കണ്ഠര് രാജീവരുടെ മകനെത്തുന്നു

ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്നു ഒരാള്‍ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂര്‍ണമായി സ്ഥാനമൊഴിയുന്നു.
അദ്ദേഹത്തിന്റെ മകന് കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേല്‍ക്കുന്നത്. രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്മദത്തന്. അദ്ദേഹം നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് .
9 വര്‍ഷം മുന്‍പ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നു. അതിനാല്‍ ശബരിമല ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലെയും താന്ത്രിക കര്‍മങ്ങളുടെ ചുമതല ഏറ്റെടുക്കാം.
ശബരിമല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠയ്ക്ക് അച്ഛനൊപ്പം സഹകാര്‍മികനായി. കര്‍ക്കടകമാസ പൂജയ്ക്കും നിറപുത്തരിക്കും സന്നിധാനത്തെത്തിയ ബ്രഹ്മദത്തനെ ഓരോ പൂജയുടെയും പ്രത്യേകതയും എങ്ങനെയാണ് കൃത്യതയോടെ ചെയ്യേണ്ടതെന്നും രാജീവ് തന്ത്രി കഴിഞ്ഞ വര്‍ഷമേ പഠിപ്പിച്ചു.
നിറപുത്തരിക്കുള്ള നെല്‍ക്കതിരുകള്‍ പൂജിക്കാനുള്ള അവസരവും നല്കി. ഉഷഃപൂജ, ഉച്ചപൂജ, പടിപൂജ എന്നിവയ്ക്കും മുഖ്യകാര്‍മികത്വം വഹിച്ചു. നിറപുത്തരി പൂജയോടെ തന്ത്രി കണ്ഠര് രാജീവര് ഒരുവര്‍ഷത്തെ താന്ത്രിക നിയോഗം പൂര്‍ത്തിയാക്കി മലയിറങ്ങി. താഴമണ്‍ മഠത്തിലെ ധാരണ അനുസരിച്ച് ചിങ്ങം ഒന്ന് മുതല്‍ ഒരു വര്‍ഷം കണ്ഠര് മഹേഷ് മോഹനര്ക്കാണു ചുമതല. ഒരു വര്‍ഷത്തിനു ശേഷമേ പൂര്‍ണ ചുമതല ബ്രഹ്മദത്തനു കൈമാറാനാകൂ. അതിനുള്ള തയാറെടുപ്പിലായിരുന്നു.
"
https://www.facebook.com/Malayalivartha

























