കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്....

കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം ചിന്നക്കട രശ്മി ഭവനത്തില്‍ അനീഷിനാണ് (23) പരുക്കേറ്റത്.
ദേശീയപാതയില്‍ കരുവാറ്റ വിലഞ്ഞാല്‍ ക്ഷേത്രത്തിനു സമീപത്തായി ഇന്നലെ വൈകുന്നേരം 3ന് ആയിരുന്നു അപകടം സംഭവിച്ചത്. കായംകുളത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസും കൊല്ലം ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്.
ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ബന്ധുക്കളും ബസിലെ യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























