സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്... ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
അടുത്ത ദിവസങ്ങളിലും വടക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
അതേസമയം, മഴ തുടരുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് ഉയര്‍ന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമര്‍ദ്ദപാത്തിയും നിലനില്ക്കുന്നു.
https://www.facebook.com/Malayalivartha

























