ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസ്...പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു... അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്...

ബോളിവുഡിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സൂപ്പർ സ്റ്റാറാണ് സൽമാൻ ഖാൻ . നിരവധി സിനിമകൾ കണ്ടു നമ്മൾ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ് . എന്നാൽ, പിന്നീട് പലതരത്തിലുള്ള വിവാദങ്ങളിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ പേര് ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്നത് വധഭീഷണി നേരിടുന്നു എന്നതിലാണ്. ഇന്ന് അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ 14-ന് നടന്റെ വീടിന് മുന്നില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അഞ്ച് പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം നല്‍കിയത്. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്.
ഏപ്രില്‍ 14-നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍നിന്ന് വെടിയുതിര്‍ത്തത്. ഇതിനുപിന്നാലെയാണ് ലോറന്‍സ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടര്‍ന്ന് കേസിലെ പ്രതികളെ നവിമുംബൈ പോലീസ് പിടികൂടുകയായിരുന്നു.നടനെ കൊലപ്പെടുത്താനായി 25 ലക്ഷം രൂപയ്ക്കാണ് ബിഷ്‌ണോയി സംഘം പ്രതികളുമായി കരാര്‍ ഉറപ്പിച്ചിരുന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ പ്രതികള്‍ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചിരുന്നു.
2023 ഓഗസ്റ്റ് മുതല്‍ വിവിധഘട്ടങ്ങളായി നടത്തിയ ആസൂത്രണമാണ് ഈ വര്‍ഷം ഏപ്രിലില്‍ നടന്ന വെടിവെപ്പില്‍ കലാശിച്ചത്. ആക്രമണത്തിനായി പാകിസ്താനില്‍നിന്നടക്കം ആയുധങ്ങള്‍ സ്വന്തമാക്കി. എകെ 47 തോക്കുകളും നേരത്തെ പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തുര്‍ക്കിഷ് നിര്‍മിത സിഗാന തോക്കും ഉള്‍പ്പെടെയുള്ളവ പ്രതികളുടെ കൈവശമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.ആയുധങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം സല്‍മാന്‍ ഖാനെ നിരീക്ഷിക്കാനായി വന്‍സംഘത്തെയും പ്രതികള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഏകദേശം 70-ഓളം പേരെയാണ് നടന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്.
നടന്റെ മുംബൈ ബാന്ദ്രയിലെ വീട്, പന്‍വേലിലെ ഫാംഹൗസ്, കൊറെഗാവിലെ ഫിലിം സിറ്റി എന്നിവിടങ്ങളെല്ലാം പ്രതികളുടെ നിരീക്ഷണവലയത്തിലായിരുന്നു. നടനെ വധിക്കാനായി 18 വയസ്സില്‍ താഴെ പ്രായമുള്ളവരെയാണ് സംഘം റിക്രൂട്ട് ചെയ്തിരുന്നത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ട ഗോള്‍ഡി ബ്രാര്‍, അന്‍മോള്‍ ബിഷ്‌ണോയി തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആക്രമണം നടത്താനായാണ് ഇവര്‍ കാത്തിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്.എന്തിനാണ് സൽമാൻ ഖാനെ മാത്രം അധോലോക നായകന്മാർ ലക്ഷ്യമിടുന്നത് എന്ന കാര്യത്തെപ്പറ്റി അറിയാം.1998ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രാജസ്ഥാനിൽ രണ്ട് കൃഷ്ണമൃഗങ്ങളെ സൽമാൻ വേട്ടയാടി കൊന്നിരുന്നു. ഈ കേസിൽ അഞ്ച് വർഷം തടവ് ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ലോറൻസ് ബിഷ്‌ണോയി ഉൾപ്പെടുന്ന ബിഷ്‌ണോയി സമൂഹം കൃഷ്ണമൃഗങ്ങളെ വിശുദ്ധ മൃഗങ്ങളായാണ് കണ്ടിരുന്നത്.2023ൽ തീഹാർ ജയിലിൽ നിന്നുള്ള അഭിമുഖത്തിൽ സൽമാൻ ഖാനെ കൊല്ലുക എന്നത് മാത്രമാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്‌ണോയ് ക്യാമറയ്‌ക്ക് മുന്നിൽ പ്രസ്താവിച്ചിരുന്നു.
“ഞങ്ങൾക്ക് പണം വേണ്ട. അവൻ ഞങ്ങളുടെ ക്ഷേത്രം സന്ദർശിച്ച് ഞങ്ങളോട് മാപ്പ് പറയണം. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എന്റെ സമൂഹത്തെയാകെ അവൻ അപമാനിച്ചു. അയാൾക്കെതിരെ ഒരു കേസുണ്ട്, പക്ഷേ മാപ്പ് പറയാൻ അയാൾ തയ്യാറാകുന്നില്ല.” - ബിഷ്‌ണോയ് അഭിമുഖത്തിൽ പറഞ്ഞത് .2022 നവംബർ മുതൽ നടന് വൈ പ്ലസ് സുരക്ഷ നൽകിയിട്ടുണ്ട്. സ്വയരക്ഷയ്‌ക്കായി മുംബയ് പൊലീസ് ലൈസൻസോടെ തോക്കും സൽമാന് അനുവദിച്ചു. നേരത്തേ ഒരു ഗൺമാൻ ഉൾപ്പെടുന്ന എക്‌സ് കാറ്റഗറിയാണ് നൽകിയിരുന്നത്. മാത്രമല്ല, കഴിഞ്ഞ വർഷം സൽമാൻ ദുബായിൽ നിന്നും ഇറക്കുമതി ചെയ്‌ത ബുള്ളറ്റ് പ്രൂഫ് നിസാൻ എസ്‌യുവി വാങ്ങിയിരുന്നു. ഏത് നിമിഷവറും അദ്ദേഹത്തിനെതിരെ വധ ശ്രമം നടക്കാനുള്ള സാധ്യതയും മുൻപിൽ ഉണ്ട്.
https://www.facebook.com/Malayalivartha

























