ഗവര്‍ണറെ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ചത് എട്ടിന്റെ പണിയാകുന്നു;സ്വരാജിനെതിരെ കടുത്ത നടപടിക്ക് രാജ്ഭവന്‍,ഗവര്‍ണര്‍ക്കെതിരെ നിരന്തരം അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തി സിപിഎം,സഖാവിന്റെ ചിത്തഭ്രമം ഡയലോഗ് പിണറായീടെ നെഞ്ചത്ത് വീണ് പൊട്ടി,വെറുതെ വടി കൊടുത്ത് അടിമേടിക്കാന്‍ പോയ സ്വരാജ് സഖാവ് എയറില്‍

പൊതുവേദിയില്‍ കയറി നിന്ന് ഗവര്‍ണറെ ഭ്രാന്തനെന്ന് വിളിച്ച് ആക്ഷേപിച്ചത് സ്വരാജ് സഖാവിന്റെ ഒടുക്കത്തിന്. രാജ് ഭവനില്‍ നിന്ന് ഉടന്‍ ഇണ്ടാസെത്തുമെന്ന് വിവരം പുറത്ത് വരുന്നു. സ്വരാജിന് നേരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ആരിഫ് ഖാന്‍. നിരന്തരം ഗവര്‍ണര്‍ക്കെതിരെ അതിരുവിട്ട പ്രതികരണങ്ങളാണ് സിപിഎം നടത്തുന്നത്. എന്നാല്‍ സ്വരാജ് സഖാവിന് നല്ല കിടിലന്‍ മറുപടി നാല് വഴിക്കൂടെയും കിട്ടുന്നുണ്ട്. ചിത്തഭ്രമം ബാധിച്ച ഒരാളെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയതാണ് മലയാളി ചെയ്ത തെറ്റ്. ആ തെറ്റ് ഉടനെ തിരുത്തുമെന്നാണ് മറുപടി. തലയ്ക്ക് വെളിവില്ലാതായി മൈക്കിനോട് വരെ ദേഷ്യപ്പെടുന്ന ക്യാപ്ടനല്ലെ ശരിക്കും ഭ്രാന്ത് അതിനേയും താങ്ങി നടക്കുന്ന സ്വരാജ് സഖാവിനെ പോലുള്ള കൂട്ടരാണ് യഥാര്‍ത്ഥ കാലുനക്കികള്‍. സുഖിപ്പിച്ച് നിര്‍ത്തിയാല്‍ വല്ല കസേരയും കിട്ടുമോയെന്ന് അവസാന നിമിഷം വരെ നോക്കണം സഖാവേ. വെറുതെ വടി കൊടുത്ത് അടിമേടിക്കാന്‍ പോയ സ്വരാജ് സഖാവ് എയറിലാണ്.
തെറ്റ് തിരുത്താനുള്ള സിപിഎം ആഹ്വാനം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പോലും അനുസരിക്കുന്നില്ല. വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി സമ്മാനിച്ചതെന്ന വിലയിരുത്തല്‍ സിപിഎമ്മില്‍ തന്നെ ഉയര്‍ന്നു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഇത് ആദ്യമായി ലംഘിക്കുന്നത് സെക്രട്ടറിയേറ്റ് അംഗമാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് നടത്തിയത് ഏറ്റവും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനയാണ്. ഈ പരിഹാസത്തിനെതിരെ ഗവര്‍ണര്‍ നിയമ നടപടിയും ആലോചിക്കുന്നുണ്ട്.
ചിത്തഭ്രമമുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാന്‍ കഴിയില്ലെന്ന് ഭരണഘടന പറയുമ്പോള്‍ അത്തരക്കാര്‍ക്ക് ഗവര്‍ണറാകാന്‍ കഴിയില്ലെന്ന് ഭരണഘടന പറയുന്നില്ല. ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകുമെന്നു കണ്ട് ഭരണഘടനാ നിര്‍മാണ സമിതിയിലെ ആളുകള്‍ ദീര്‍ഘവീക്ഷണത്തോടെ അത്തരം വ്യവസ്ഥകള്‍ ഒഴിവാക്കിയതാകാമെന്ന് സ്വരാജ് പരിഹസിച്ചത്. സ്വരാജിന്റെ ആക്ഷേപം എല്ലാ അതിരുവിടുന്നതാണെന്ന വിലയിരുത്തല്‍ സജീവമാണ്. സ്വരാജിന്റെ പ്രസ്താവന രാജ് ഭവനും പരിശോധിക്കുന്നുണ്ട്. മാനനഷ്ടക്കേസ് കൊടുക്കുന്നതും പരിഗണിക്കുന്നുണ്ട്. നിലവില്‍ സ്വരാജ് ജനപ്രതിനിധിയല്ല. എങ്കിലും ഈ കടന്നാക്രമണം രാഷ്ട്രപതിയുടെ ശ്രദ്ധയിലും കൊണ്ടു വരും.
ഗവര്‍ണ്ണര്‍ക്കെതിരായ കലാപാഹ്വാനമായി ഇതിനെ രാജ് ഭവന്‍ എടുക്കുന്നുണ്ട്. പോലീസില്‍ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും അറിയാം. അതുകൊണ്ട് തന്നെ കോടതിയെ സമീപിച്ച് സ്വരാജിനെ കുടുക്കാനും ആലോചനകളിലുണ്ട്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍, ഭരണഘടനാ വായന സമകാലീന ഇന്ത്യയില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു സ്വരാജ് പരിധി വിട്ട വിമര്‍ശനം നടത്തിയത്. ഗവര്‍ണ്ണറെ കേരളത്തില്‍ ആരും ഇത്തരത്തില്‍ തരംതാണ ഭാഷ ഉപയോഗിച്ച് വിമര്‍ശിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഗവര്‍ണര്‍ക്കെതിരെ സ്വരാജ് രോഷത്തോടെ പ്രതികരിച്ചതിന് അദ്ദേഹം ഒരു ന്യായവും പറഞ്ഞാണ് വിവാദ പരാമര്‍ശം നടത്തിയത്.
കേരള ഗവര്‍ണര്‍ക്ക് ഇടയ്ക്ക് പ്രത്യേകമായ മാനസികാവസ്ഥ ഉണ്ടാകാറുണ്ട്. അദ്ദേഹം രണ്ടു കൊല്ലം മുന്‍പ് സിപിഎമ്മിനെതിരെ ഒരു വിമര്‍ശനം ഉന്നയിച്ചു. വൈദേശിക ആശയത്തെ മുറുകെപ്പിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ വിമര്‍ശനമല്ല. ആര്‍എസ്എസിന്റെ വിമര്‍ശനമാണെന്ന് സ്വരാജ് വ്യക്തമാക്കിയത്. പ്രസംഗം തുടങ്ങി കത്തിക്കയറി വന്നപ്പോള്‍ നാവില്‍ വന്ന ചിത്തഭ്രമമെന്ന പരാമര്‍ശം കൈവിട്ടുപോയി. അത് ഒഴിവാക്കേണ്ടതാണെന്ന അഭിപ്രായം സിപിഎമ്മിലുള്ളവര്‍ക്കുമുണ്ട്.
സ്വരാജിന്റെ വിവാദ പരാമര്‍ശം ഇങ്ങനെ
വിവരദോഷം, ഇപ്പോള്‍ ഗവര്‍ണര്‍ ആണെങ്കിലും ഉണ്ടാകാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു. എം.എല്‍.എയും എം.പിയും അതുവഴി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും സ്പീക്കറും ഒക്കെ ആയി, ചുമതലകള്‍ നിര്‍വഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ വേണം. അക്കാര്യം ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട്. ആ യോഗ്യതകളില്‍ ഒരു യോഗ്യത, സ്ഥിരബുദ്ധിയുണ്ടായിരിക്കണം. ചിത്തഭ്രമം ഉണ്ടായിരിക്കാന്‍ പാടില്ല, ഭ്രാന്തുണ്ടാവന്‍ പാടില്ല എന്നതാണ്. എന്നാല്‍ ഈ നിബന്ധന ഇല്ലാത്ത ഒരേയൊരു സ്ഥാനം മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ളൂ, അത് ഗവര്‍ണറുടേതാണ്. ഗവര്‍ണര്‍ ആകണമെങ്കില്‍ ഈ നിബന്ധനയില്ല. അത് വളരെ കൗതുകകരമായി തോന്നി. ഒരുപക്ഷേ കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്ലിയിലെ ദീര്‍ഘവീക്ഷണം ഉള്ള ആളുകള്‍ ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആകുമെന്ന് കരുതിയിട്ടോ മറ്റോ ഈ വകുപ്പ് ഒഴിവാക്കിയതാണോ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഗവര്‍ണര്‍ ആകാന്‍ 35 വയസ്സ് തികയണമെന്നേ പറഞ്ഞിട്ടുള്ളൂ ഗവര്‍ണറുടെ കാര്യത്തില്‍, സ്വരാജ് പറഞ്ഞു. ഇതായിരുന്നു വിവാദ പ്രസ്താവന.
പക്ഷെ സ്വരാജ് ഇത് പറഞ്ഞതും നേരെ ബൂമറാങ്ങായി. ചിത്തഭ്രമം വെളിവില്ല എന്നുള്ള ഡയലോഗുകള്‍ പ്രതിപക്ഷവും ബിജെപിക്കാരും പിണറായിക്കെതിരെ എടുത്തിട്ട് പ്രയോഗിച്ചു. ഈ പറഞ്ഞ പഞ്ച് ഡയലോഗ് നേരിട്ട് ക്ലിഫ് ഹൗസില്‍ ചെന്ന് പറഞ്ഞാല്‍പ്പോരെ സഖാവേയെന്നാണ് ട്രോള്‍. മാധ്യമങ്ങളോട് കടക്ക് പുറത്ത് പറയുക,മൈക്ക് കേടായാല്‍ മൈക്കിനോട് ദേഷ്യപ്പെടുക മൈക്കിനെ അറസ്റ്റ് ചെയ്യുക, നവകേരള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസ് ഷൂ എറിഞ്ഞപ്പോള്‍ മുഖ്യനെ ഷൂ എറിഞ്ഞ് കൊല്ലാന്‍ നോക്കിയെന്ന് കേസെടുപ്പിക്കുക, യൂത്ത് കോണ്‍ഗ്രസുകാരുടെ തല തല്ലിപ്പൊളിച്ച ഡിവൈഎഫ്‌ഐക്കാര്‍ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്നും അവര്‍ രക്ഷിക്കല്‍ സംഘമാണെന്നും പറയല്‍ എന്നിട്ടും മുഖ്യന് വെളിവുണ്ടെന്ന് പറയുന്ന സ്വരാജിനെ പോലുള്ളവര്‍ക്കല്ലെ വെളിവില്ലാത്തത്. ജില്ലാ കമ്മിറ്റി യോഗങ്ങളിലൊക്കെ നേതാക്കള്‍ പച്ചയ്ക്ക് പറയുന്നു പിണറായിക്ക് വെളിവില്ല ഇറക്കിവിടാന്‍ എന്നിട്ടും താങ്ങുന്ന സ്വരാജെ നിങ്ങള്‍ ഉള്‍പ്പെട്ട സംഘത്തിനല്ലെ മുഴുത്ത വട്ട്.
https://www.facebook.com/Malayalivartha

























