രാഹുലേ ജയരാജന്റെ മകനെ ചൊറിയാന്‍ നില്‍ക്കല്ലേ;രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ പോരാളി ഷാജി കളത്തില്‍,ഈയിടെ വന്‍ തുക വിലയുള്ള കാര്‍ വാങ്ങിയതിന്റെ സോഴ്സ് എന്താണ്,അല്ല മോനെ നിന്റെ അപ്പനും അമ്മയ്ക്കും ഇതിനും മാത്രം കോടികള്‍ വരുമാനം ഉണ്ടാരുന്നോ, പോരാളിയുടെ ചോദ്യങ്ങള്‍ക്ക് മാങ്കൂട്ടത്തില്‍ മറുപടി പറയുമോ?

പി ജയരാജനേയും മകനേയും സ്വര്‍ണ്ണക്കടത്തില്‍ കൂട്ടികെട്ടിയത് പൊള്ളി. പോരാളി ഷാജി കലിയിളകി രംഗത്ത് വന്ന് രാഹുല്‍ മാങ്കിട്ടത്തെ വെല്ലുവിളിക്കുന്നു. ജോലിയും കൂലിയും ഇല്ലാത്ത നിനക്കെവിടുന്നാ രാഹുലേ വലിയ വീടും കാറുമെന്ന് ചോദ്യം. പോരാളി ഷാജിയിട്ട കുറിപ്പ് വൈറലാക്കി സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍. പി ജയരാജന് പല വിവാദങ്ങള്‍ക്കും മൗനംപാലിക്കുമ്പോള്‍ സൈബര്‍ വെട്ടുകിളി കൂട്ടം ക്യാപ്സൂള്‍ വിതറുന്നു. ഒരക്ഷരം മിണ്ടാതെ വിവാദത്തില്‍ ഇടപെടാതെ എംവി ഗോവിന്ദന്. കണ്ണൂരിലെ അടി മുറുകുന്നു.
കുറിപ്പിങ്ങനെ...
പി ജയരാജന്റെ മകന് ജയിന്‍രാജ് 13 വര്‍ഷം ദുബായില്‍ ജോലി ചെയ്തിരുന്നു. അതിന് മുന്‍പും ഇപ്പോഴും നാട്ടില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്നു. നഴ്സായ അദ്ദേഹത്തിന്റെ ഭാര്യ അബുദാബിയിലെ പ്രശസ്തമായ ആശുപത്രിയില്‍ ഇപ്പോഴും നഴ്സിംഗ് ജോലി ചെയ്ത് വരുന്നു. ഇവരുടെ രണ്ട് പേരുടെയും ദീര്‍ഘാകാലത്തെ അധ്വാനം സ്വരൂക്കൂട്ടി ബാങ്കില്‍ നിന്ന് 17 ലക്ഷം രൂപ ലോണ്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കിയ വീടാണ് ആദ്യ ചിത്രത്തിലുള്ളത്. ഇക്കാലത്ത് നാട്ടിലും ഗള്‍ഫിലുമൊക്കെയായി നയിച്ചു തിന്നുന്നവര്ക്കും ഉണ്ടാക്കാന്‍ കഴിയുന്ന കുഴപ്പമില്ലാത്ത നല്ലൊരു വീടാണ് ആദ്യത്തേത്.. ഇതിവിടെ പറയാന്‍ കാരണം ജയരാജന്റെ മകന് ജയിന് രാജ് ഇരുനില വീട് ഉണ്ടാക്കി കളഞ്ഞതായി ആ ചൊറിയന്‍ കഞ്ഞിക്കുഴി രാഹുല്‍ മാങ്കൂറ്റത്തിന്റെ കരച്ചില് കണ്ടു.
ഇനി ബാക്കിയുള്ളത് രാഹുല്‍ മാങ്കൂറ്റം എന്ന ജീവിതത്തില്‍ ഇന്നേവരെ ഒരു പണിക്കും പോകാത്ത, മേലനങ്ങി ഒരു സേവന വാരത്തിന് പോലും പോകാത്ത കഞ്ഞിക്കുഴി കോപ്പി രാഹുല്‍ മാങ്കൂറ്റത്തിന്റെ വഹകള്‍. ഈയിടെ വന്‍ തുക വിലയുള്ള ഒരു കാര്‍ വാങ്ങിയതും അതില്‍ നിന്ന് ക്രിമിനലുകളെ പിടിച്ചതും വലിയ വാര്‍ത്തയായിരുന്നു. നയാ പൈസയുടെ ജോലിക്ക് പോകാത്ത രാഹുല്‍ എങ്ങിനെ ഇത്രയും വിലയുള്ള കാര്‍ വാങ്ങി എന്നതും എങ്ങിനെ ഇത് മൈന്റൈന്‍ ചെയ്യുന്നു എന്നതിനും ഈ കള്ളന് ഇന്നേവരെ ഉത്തരം നല്‍കിയിട്ടില്ല. ബാക്കിയുള്ളത് കോടികള്‍ വില മതിക്കുന്ന ഇയാളുടെ ആഡംബര വീട്. ചോദിക്കുമ്പോള്‍ പറയുന്നത് ഇതില്‍ കുറച്ചൊക്കെ അപ്പന്റെയും അമ്മയുടെയും സമ്പാദ്യം ഉണ്ടെന്നാണ്.
അല്ല മോനെ നിന്റെ അപ്പനും അമ്മയ്ക്കും ഇതിനും മാത്രം കോടികള്‍ വരുമാനം ഉണ്ടാരുന്നോ. ഇനി ഉണ്ടെങ്കില്‍ തന്നെ ദീര്‍ഘ കാലം
ജയിന് രാജിന്റെ ബാങ്ക് ഉദ്യോഗസ്ഥ അമ്മയ്ക്കും കുറേ കാലം എംഎല്‍എ ആയിരുന്ന പി ജയരാജനും അത്യാവശ്യം ശമ്പളവും നീക്കിയിരിപ്പും ഉണ്ടായിരിക്കില്ലേ..?? അവര്‍ക്കത് വെച്ച് ഒരു വീട് ഉണ്ടായിക്കൂടെ അല്ലെങ്കില്‍ മകന് കൊടുത്തൂടെ. നിന്നെ പോലും കട്ടും കയ്യിട്ട് വാരിയും കുതികാല് വെട്ടിയും നടക്കുന്നവന്മാര്ക്ക് മാത്രമേ വീട് ഉണ്ടാക്കാന്‍ പറ്റൂവെന്ന് ഉണ്ടോ. നിങ്ങള്‍ പരിപ്പ് വടയും കട്ടന്‍ ചായയും മാത്രം കുടിച്ചാല്‍ മതി എന്നൊരു ലൈന്‍ കയ്യില്‍ തന്നെ വെച്ചാല്‍ മതി രാഹുലെ കാട്ട് കള്ളാ.
https://www.facebook.com/Malayalivartha

























