അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗത്ത് വട്ടുകുളം വീട്ടില്‍ സെബാസ്റ്റ്യന്‍ വര്‍ക്കിയുടെ മരണം കൊലപാതകം...

അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗത്ത് വട്ടുകുളം വീട്ടില്‍ സെബാസ്റ്റ്യന്‍ വര്‍ക്കിയുടെ (ഷിജു-48) മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അതിരമ്പുഴ, പടിഞ്ഞാറ്റുംഭാഗത്ത് ചെറ്റേപ്പറമ്പില്‍ കുഞ്ഞുമോനെ (71) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 28-നാണ് സെബാസ്റ്റ്യന്‍ മരിച്ചത്. ജൂണ്‍ 16-ന് വൈകുന്നേരം അതിരമ്പുഴ ഭാഗത്ത് സ്കൂട്ടര്‍ ഓടിച്ചുവരവേ സെബാസ്റ്റ്യന്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മരണകാരണം പ്ലീഹയ്ക്ക് ഏറ്റ ആഘാതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.
അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. 16-ന് ഇവര്‍ ഇരുവരും അതിരമ്പുഴ മാര്‍ക്കറ്റിനു സമീപം ചീട്ടുകളിക്കുന്ന സ്ഥലത്ത് പരസ്പരം വഴക്കായി. കുഞ്ഞുമോന് കരിങ്കല്ല് കഷണംകൊണ്ട് സെബാസ്റ്റ്യനെ ആക്രമിച്ചു.
ആക്രമണത്തില്‍ സെബാസ്റ്റ്യന്റെ വാരിയെല്ലിന് പൊട്ടലുണ്ടായി. പ്ലീഹയ്ക്ക് ഗുരുതര പരിക്കേറ്റു. സ്ഥലത്തുനിന്നു മടങ്ങിയ സെബാസ്റ്റ്യന്‍ പോകുന്നവഴി കുഴഞ്ഞുവീഴുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























