Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

03 JULY 2024 12:52 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പ്രധാനമായി ചര്‍ച്ചയായത് നഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്. അതിന് വഴിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നഗരകേന്ദ്രങ്ങളില്‍ ബിജെപി നടത്തിയ മുന്നേറ്റം, രണ്ട് മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറോട് കാണിച്ച ഷോ. നിയമംപാലിക്കേണ്ട രണ്ട് ജനപ്രതിനിധികള്‍ അത് കയ്യിലെടുക്കുന്ന അവസ്ഥയിലെത്തി. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കണ്ടെത്തിയിരന്നെങ്കില്‍ സര്‍വ്വതും കുളമായേനെ എന്നാണ് ഒരു ജില്ലാ കമ്മിറ്റി അംഗം ചൂണ്ടിക്കാണിച്ചത്.

 

നഗരസഭ രൂപീകരിച്ചത് മുതല്‍ സിപിഎമ്മാണ് ഭരിക്കുന്നത്. ഇതുവരെ ഒരു മേയറും ഉണ്ടാക്കാത്ത നാണക്കേടാണ് ആര്യ വരുത്തിവച്ചത്. പ്രാദേശിക തലങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാനത്ത് സിപിഐ മത്സരിക്കുന്നത് കൊണ്ട് വലിയ പ്രാധാന്യം സിപിഐ കൊടുക്കാതിരിക്കുകയും തിരുവനന്തപുരത്തെ വോട്ടുകള്‍ ആറ്റിങ്ങലില്‍ ചേര്‍ക്കുകയും ചെയ്തതും വിനയായി എന്നും പലരും ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ തിരുവനന്തപുരം നഗരസഭയില്‍ 35 കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. 100 വാര്‍ഡുകളില്‍ 52 ഇടത്തും ഇടതുപക്ഷമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ബാക്കിവരുന്ന സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസ് ഇനി രക്ഷപെടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നഗരത്തിലെ പ്രധാന നേതാക്കളായ തമ്പാനൂര്‍ സതീഷ്, മഹേശ്വരന്‍ നായര്‍ തുടങ്ങിയവരെല്ലാം ബിജെപി പാളയത്തിലേക്ക് പോയി. സിപിഎമ്മിന്റെ കാര്യം അങ്ങനെയല്ല, നേതാക്കളും പ്രവര്‍ത്തകരും ഉണ്ടായിട്ടും മുന്നേറാനാകുന്നില്ല.

അത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്.നഗരസഭയില്‍ മാത്രമല്ല ജില്ലയിലാകെ ബിജെപി മികച്ച പ്രകടനമാണ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് വലിയ വിജയത്തിലേക്ക് നീങ്ങുമെന്നാണ് ബിജെപി സംസ്ഥാന സമിതി വിലയിരുത്തുന്നത്. വോട്ട് ഷെയറിന്റെ അടിസ്ഥാനത്തിലാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കനുസരിച്ച് തിരുവനന്തപുരം നഗരസഭയിലെ 70 വാര്‍ഡുകളില്‍ ബിജെപി മുന്നിലാണ്. 15 വാര്‍ഡുകളില്‍ രണ്ടാമതും. 22 പഞ്ചായത്തുകളില്‍ ഏഴെണ്ണത്തില്‍ ഒന്നാമതെത്തി. അഞ്ചിടത്ത് രണ്ടാമതും. ഇതെല്ലാം സിപിഎമ്മിനെ വല്ലാതെ ആശങ്കാകുലരാക്കുന്നു. അതുകൊണ്ടാണ് എം.സ്വരാജിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയില്‍ വളരെ സത്യസന്ധമായി അംഗങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങളോട് അമിത ആഭിമുഖ്യം കാണിക്കുന്നത് തിരിച്ചടിയാകുമെന്ന് പലരും ചൂണ്ടിക്കാടിയപ്പോള്‍ ജില്ലാ സെക്രട്ടറിക്ക് ഇഷ്ടമായില്ല.

 

അവസാനം സെക്രട്ടറിക്ക് തിരുത്തുവരുത്തേണ്ടിവന്നു. തലസ്ഥാന വികസനത്തോട് മന്ത്രി മുഹമ്മദ് റിയാസ് കാണിക്കുന്ന വിവേചനവും ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമര്‍ശനമുയര്‍ന്നു.
ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാരുടെ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തി. വട്ടിയൂര്‍ക്കാവിലും നേമത്തും കഴക്കൂട്ടത്തും താമര വിരിയാറായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12,041 വോട്ടിന്റെ ലീഡാണ് കുമ്മനം രാജശേഖരന്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നേടിയത്. ഇത്തവണയത് 22,126 ആയി കൂടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാനിറങ്ങിയതോടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും ബിജെപിക്ക് നല്ല സാധ്യതയുണ്ട്. കഴക്കൂട്ടത്ത് വി.മുരളീധരനും ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണത്തിന് നേതാക്കള്‍ പോലും എത്താത്തതിരുന്നിട്ടും അവര്‍ നല്ല മത്സരം കാഴ്ചവെച്ചു. കെ.സുരേന്ദ്രന്റെ നേതൃത്വവുമായി അവരന്ന് തുറന്നയുദ്ധത്തിലായിരുന്നു.

 

നഗരഭരണം സിപിഎം തിരിച്ചുപിടിക്കണമെങ്കില്‍ തീരദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കണം.അല്ലാത്തപക്ഷം വലിയ തിരിച്ചടിയുണ്ടാകും. കോണ്‍ഗ്രസിന്റെ സഹായത്തോടെ ഭരണം നടത്തേണ്ട അവസ്ഥയുണ്ടാകും. അതോടെ ഇന്ത്യാ മുന്നണി കേരളത്തിലും യാഥാര്‍ത്ഥ്യമാകും.ബിജെപിക്ക് അധികാരം കിട്ടിയാല്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള നിരവധി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. അതുവഴി ഐ.ടി മേഖലയായ കഴക്കൂട്ടം, തുറമുഖ പ്രദേശമായ വിഴിഞ്ഞം, ടൂറിസം കേന്ദ്രങ്ങളായ കോവളം, ശഖുംമുഖം എന്നിവിടങ്ങളില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനാകും. വിഎസ്എസ്.സി അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള നഗരമാണ്. അതിലൂടെ സാധ്യമാകുന്ന പദ്ധതികള്‍. കര, നാവിക, വ്യോമ സേനകളുടെ കേന്ദ്രങ്ങളുമുണ്ട്. അതുകൊണ്ട് പ്രതിരോധവകുപ്പിന്റെ പദ്ധതികളും നടപ്പാക്കാനാകും. അങ്ങനെ എല്ലാം കൊണ്ടും ബിജെപിക്ക് ഏറ്റവും അനുകൂലമായ സമയമാണ് നിലവില്‍ തലസ്ഥാനത്തുള്ളത്.

നേതാക്കളുടെ തമ്മിലടിയും പടലപ്പിണക്കങ്ങളും മാറ്റിവച്ചാല്‍ സിപിഎമ്മിനെ തകര്‍ക്കാന് ഇതുപോലവസരം ഇനിയുണ്ടാകില്ല. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും ഉണ്ടാകണം. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും പേര് മാറ്റിയാണ് സംസ്ഥാനം നടപ്പാക്കിയിട്ടുള്ളത്. അങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകണം. കോര്‍പ്പറേഷനില്‍ നിരവധി അഴിമതികളാണ് വര്‍ഷങ്ങളായി നടന്നിട്ടുള്ളത്. അടുത്തകാലത്ത് പട്ടികജാതി വികസനഫണ്ട് തട്ടിപ്പ് അടക്കം നടന്നിട്ടുണ്ട്. അതെല്ലാം ചര്‍ച്ചയാക്കണം. മത്സ്യത്തൊഴിലാളികളടക്കം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുളഅള ശ്രമമുണ്ടാകണം. തൃശൂരിലേത് പോലെ ജനം കൂടെ നില്‍ക്കും ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (5 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (7 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (7 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (7 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (8 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (8 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (11 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (11 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (11 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (11 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (11 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends