Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...

03 JULY 2024 01:05 PM IST
മലയാളി വാര്‍ത്ത

15 വർഷം മുമ്പു കാണാതായ യുവതിയെ ഭർത്താവുൾപ്പെട്ട സംഘം കൊലപ്പെടുത്തി​ സെപ്ടിക് ടാങ്കിൽ തള്ളി​യതാണെന്ന് തെളിഞ്ഞ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ- ചന്ദ്രിക ദമ്പതി​കളുടെ മകൾ കലയാണ് കൊല്ലപ്പെട്ടത്. കാണാതാവുമ്പോൾ കലയ്ക്ക് 20 വയസായിരുന്നു. ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളിൽ അനിലാണ് ഭർത്താവ്. അനിലാണ് കേസിലെ ഒന്നാംപ്രതി. അനിലിന്റെ സഹോദരീഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ.കല കൊലപാതകക്കേസിലെ പൊലീസിന്റെ എഫ്‌ഐആർ പുറത്തുവന്നു. പ്രതികൾ നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ്‌ഐ‌ആറിലുള്ളത്.

 

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടന്നതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.2009ൽ വലിയ പെരുമ്പുഴ പാലത്തിൽവച്ചാണ് കൊല നടന്നത്. ഇതിനിടെ കലയുടെ മൃതദേഹം കണ്ടതായി അനിലിന്റെ ബന്ധു പൊലീസിന് മൊഴി നൽകി. പെരുമ്പുഴ പാലത്തിന് സമീപത്തായി കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നാണ് അനിലിന്റെ ബന്ധു സുരേഷിന്റെ സാക്ഷിമൊഴി. മൃതദേഹം മറവുചെയ്യാൻ അനിൽ സഹായം ആവശ്യപ്പെട്ടു. എന്നാൽ താനിതിന് തയ്യാറായില്ലെന്ന് സുരേഷ് പറഞ്ഞു.അതേസമയം, സെപ്‌ടിക് ടാങ്കിൽ കലയുടെ ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻരാസവസ്തുക്കൾ ഉപയോഗിച്ചതായി ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത സോമൻ പറഞ്ഞു. സെപ്‌ടിക് ടാങ്കിന് മുകളിലായി വീട് കെട്ടിയപ്പോൾ ബാക്കിവന്ന സിമന്റ്, ടൈൽ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ തള്ളിയിരുന്നു. സാധാരണ സെപ്‌ടിക് ടാങ്കിന് മുകളിൽ ഇങ്ങനെ ചെയ്യാറില്ല.

കുഴിയിൽ കല്ലുവരെ പൊടിയാൻ ശേഷിയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നു. അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അത് പൊടിഞ്ഞുപോകുന്ന നിലയിലായിരുന്നുവെന്നും സോമൻ പറഞ്ഞു.അതെ സമയം കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടണമെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ സഹോദരന്‍ അനില്‍കുമാര്‍. തന്റെ സഹോദരി കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സഹോദരന്‍. കൊലയാളികള്‍ താന്‍ സഹോദരതുല്യം സ്‌നേഹിച്ചവരാണെന്ന് അറിഞ്ഞതോടെ അനില്‍കുമാറിന്റെ സങ്കടം ഇരട്ടിയാകുന്നു.

 

ഇന്നലെ നടന്നത് വിശ്വസിക്കാന്‍ പോലും ആകാത്ത കാര്യമാണെന്നും അറസ്റ്റിലായവരുടെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിട്ടില്ലെന്നും ഓട്ടോഡ്രൈവറായ അദ്ദേഹം പറഞ്ഞു. ‘പിടിയിലായവര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹമായ ശിക്ഷ കിട്ടണം. സഹോദരി ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് ഇപ്പോഴും നില്‍ക്കുന്നത്. കലയെ പലയിടത്തുംവെച്ച് കണ്ടിരുന്നതായി ആളുകള്‍ പറഞ്ഞിരുന്നു. അനിലിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപോയതിനാലാണ് കലയുടെ തിരോധാനത്തെ സംബന്ധിച്ച് അന്ന് കേസ് നല്‍കാഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (5 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (7 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (7 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (7 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (8 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (8 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (11 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (11 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (11 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (11 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (11 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends