കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വര്‍ഗീസിന്റെയും എല്‍സിയുടേയും മകന് ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. ഇരുവരെയും വിഷം കുത്തിവച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ചതറിഞ്ഞ ജിസുവും വിഷം കുത്തിവച്ച് ജീവനൊടുക്കിയതായാണ് വിവരം.
ഇക്കഴിഞ്ഞ 22-ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇരുവരെയും തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്. വേളാങ്കണ്ണിയില്‍ എത്തിയശേഷം അവിടെ എന്തോ ജോലിയില്‍ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയില്‍ ചൊവ്വാഴ്ച് വൈകിട്ട് വിഷം കുത്തിവച്ച് അവശനിലയില്‍ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ദമ്പതികളെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്.
രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികള്‍ക്കു ശേഷം നാഗപട്ടണം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്ച തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തില്‍. വെസ്റ്റ് കൊരട്ടി കിലുക്കന്‍ ജോയിയുടെ മകളാണ് ജിസു. മരിച്ച ദമ്പതികള്‍ക്ക് മക്കളില്ല.
https://www.facebook.com/Malayalivartha

























