സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി .
പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും കലോത്സവം. കഴിഞ്ഞ തവണ ഉദ്ഘാടനത്തില്‍ ഉള്‍പ്പെടുത്തിയ തദ്ദേശീയ കലാരൂപം ഇത്തവണ മത്സര ഇനമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
കായികമേള ഒളിമ്പിക്സ് മാതൃകയില്‍ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഒളിമ്പിക്സ് മാതൃകയിലും അല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെയും കായികമേള നടക്കും. മേളയ്ക്കായി പ്രത്യേക ലോഗോയും തീമും ഗാനവും ആലോചിക്കുന്നുണ്ടെന്നും മന്ത്രി .
ടി.ടി.ഐ, പി.പി.ടി.ടിഐ കലോത്സവം സെപ്തംബര്‍ 4, 5 തീയതികളില്‍ പത്തനംതിട്ടയില്‍ നടത്തും. സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം സെപ്തംബര്‍ 25 മുതല്‍ 27 വരെ കണ്ണൂരിലും, ശാസ്ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴയിലും നടത്തും. കരിയര്‍ ഗൈഡന്‍സ് ദിശ എക്സ്പോ ഒക്ടോബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ തൃശൂരില്‍ നടക്കും. കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും.
https://www.facebook.com/Malayalivartha

























