ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... പൊലീസുകാരന് അമിതവേഗത്തില്‍ ഓടിച്ചുവന്ന കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു...

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... പൊലീസുകാരന് അമിതവേഗത്തില്‍ ഓടിച്ചുവന്ന കാര്‍ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു... മുണ്ടേരിയിലെ വനിതാ സഹകരണസംഘം ബില്‍ കളക്ടര്‍ ബീന(56)യാണ് ദാരുണമായി മരിച്ചത്.
ഏച്ചൂരില്‍ റോഡിന് അരികിലൂടെ നടന്നുപോകുകയായിരുന്ന ബീനയെ പിന്നില്‍ നിന്നു കുതിച്ചെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന് ലിതേഷ് ഓടിച്ച കാറാണ് ഇടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
ഏച്ചൂര്‍ തക്കാളിപ്പീടിക സ്വദേശിനിയായ ബീന റോഡിന്റെ ഇടതുവശത്തുകൂടിയാണ് നടന്നുപോയത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച ബീന സമീപത്തെ കടവരാന്തയില്‍ ചെന്നുവീണു. ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തല ശക്തിയായി തറയിലിടിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. ഇടിച്ചിട്ടശേഷം നിറുത്താതെപോയ കാര്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചു. ചക്കരക്കല്‍ പൊലീസ് എത്തി സി.പി.ഒ. ലിതേഷിനെയും അപകടത്തിനിടയാക്കിയ കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയിരുന്നു. തിരിച്ചെത്തി ഇന്ന് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് ജോലിക്കായി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha

























