റേഷന്‍ മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എട്ട്, ഒമ്പത് തീയതികളില്‍ കടകളടച്ച് വ്യാപാരികള്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാപ്പകല്‍ സമരം നടത്തും...

റേഷന്‍ മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എട്ട്, ഒമ്പത് തീയതികളില്‍ കടകളടച്ച് വ്യാപാരികള്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാപ്പകല്‍ സമരം നടത്തും.
സംസ്ഥാനത്തെ 14,300 റേഷന്‍ വ്യാപാരികളുടെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയെയും, ധന-ഭക്ഷ്യ വകുപ്പ് മന്ത്രിമാരെയും വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് റേഷന്‍ ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. കമ്മിഷന് അതാതുമാസം നല്‍കുന്നില്ല.
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മിഷന് കോടതി ഉത്തരവുണ്ടായിട്ടും നല്‍കിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ മൂവായിരത്തോളം കടകള്‍ പൂട്ടാനൊരുങ്ങുകയാണ്. പ്രശ്നങ്ങളില്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കുള്പ്പെടെ നീങ്ങേണ്ടി വരും.
"
https://www.facebook.com/Malayalivartha

























