കണ്ണൂര്‍ ഇരിട്ടി പുഴയില്‍ കാണാതായ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി....തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍ ഇരിട്ടി പുഴയില്‍ കാണാതായ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂര്‍ സ്വദേശി ഷഹര്‍ബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ അഞ്ചരക്കണ്ടി സ്വദേശി സൂര്യക്കായി തെരച്ചില്‍ തുടരുകയാണ്. ഇരിക്കൂര്‍ ഇരിക്കൂര്‍ സിബ്ഗ കോളേജിലെ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും
ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാനായി ഇറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. പൂവത്തെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു രണ്ടുപേരും. പെണ്‍കുട്ടികള്‍ കാല് വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകട വിവരമറിഞ്ഞ ഉടനെ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























