കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജില്‍ വിഷം കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ആഘാതത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും

കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജില്‍ വിഷം കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ആഘാതത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും.
പത്തു ദിവസം മുന്‍പാണ് ആന്റോ (34), ഭാര്യ ജിസു (29) എന്നിവരെ തിരുമുടിക്കുന്നിലെ വീട്ടില്‍ നിന്നു കാണാതായത്. ആന്റോയാണ് ഇന്നലെ ആദ്യം വിഷം കുത്തിവച്ചത്. ഗുരുതരാവസ്ഥയില്‍ ആന്റോയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് ബന്ധുക്കളുമെത്തി.
ആന്റോ രാത്രി മരിച്ചതോടെ വലിയ നടുക്കത്തിലായിരുന്നു ജിസു. നാഗപട്ടണം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്ന് ജിസുവിനെ കാണാതായതോടെ പൊലീസും ബന്ധുക്കളും ആശുപത്രി പരിസരത്ത് അന്വേഷണം നടത്തി.
പിന്നീട് താമസിക്കുന്ന ലോഡ്ജിലെത്തിയപ്പോള്‍ മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ വിഷം കുത്തിവച്ച് അബോധാവസ്ഥയിലായിരുന്നു ജിസു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല
ഇക്കഴിഞ്ഞ 22ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്. വേളാങ്കണ്ണിയില്‍ എത്തിയ ശേഷം ആന്റോ അവിടെ ജോലിയില്‍ പ്രവേശിച്ചതായി സൂചനകളുണ്ട്. ദമ്പതികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.
" f
https://www.facebook.com/Malayalivartha

























