Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

അന്ന് വി. എസിന് പണിഞ്ഞു ;ഇന്ന് കാലം പിണറായിക്ക് പണിഞ്ഞു : വി. എസിന്റെ അവസ്ഥയിലേക്ക് പിണറായിയും ...വി. എസിന് എതിരെ പണിഞ്ഞ പിണറായി ഇതാ വിഎസിന്റെ അവസ്ഥയിലേക്ക്.

04 JULY 2024 11:06 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവിധ ജില്ലാ കമ്മിറ്റികളിൽ വിമർശനം ഉന്നയിച്ചവരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പിണറായി തീരുമാനിച്ചു. വി.എസിനെതിരെ പണ്ട് പിണറായി പറ്റിയ തന്ത്രമായിരുന്നു ഇത്. ജില്ലാ കമ്മിറ്റി അംഗങ്ങളെ കൊണ്ട് മുഖ്യമന്ത്രിയായിരുന്ന വി എസിനെ എതിർക്കുക എന്നതായിരുന്നു പിണറായിയുടെ രീതി. ഇപ്പോൾ വി. എസ്. ഇല്ല. പകരം എല്ലാവരും പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചിലർക്കാണ് വിവര ശേഖരണത്തിന്റെ ചുമതല. മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഓഫീസും ഇക്കാര്യത്തിൽ ആവശ്യമായ സഹായങ്ങൾ നൽകുന്നതായി മനസിലാക്കുന്നു.എതിരാളികളെ ഇല്ലാതാക്കുന്ന പിണറായി വിജയൻ രീതിയുടെ ഭാഗമാണ് ഇതെന്ന് കരുതുന്നവരുണ്ട്.

സ്പീക്കർ എ.എൻ ഷംസീറിന് തലസ്ഥാനത്തെ ചില ബിസിനസുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്ന വിമർശനം തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തിലുയർന്ന തിന് പിന്നാലെയാണ് പിണറായിക്ക് എതിരെയും ആരോപണങ്ങൾ ഉയർന്നത്.

 

 

 

 

അമിത് ഷായുടെ മകനെയും കാറിൽ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഇയാൾ പാർട്ടി പത്രം പോലും എടുക്കാൻ സന്നദ്ധനായില്ല.സ്പീക്കർ നിരന്തരം ഈ മുതലാളിയുടെ വീട്ടിൽ പോകുന്നത് എന്തിനാണെന്ന ചോദ്യവും ഉയർന്നു.

ചുരുക്കത്തിൽ മുഖ്യമന്ത്രി രണ്ടും കൽപ്പിച്ചാണ് നീങ്ങുന്നത്. തന്റെ നാളുകൾ എണ്ണപ്പട്ടതായി മുഖ്യമന്ത്രിക്കറിയാം. അതിനാൽ എതിർക്കുന്നവരെയെല്ലാം നിഷ് പ്രഭമമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് . തനിക്കെതിരെ ശബ്ദിക്കുന്നവരെ കണ്ടെത്തി പകരം വീട്ടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ ഇതിനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം അദ്ദേഹത്തിനില്ല എന്നതാണ് വാസ്തവം. മുഖ്യമന്ത്രി യാണെങ്കിൽ ആരെയും വിശ്വസിക്കാത്ത ഒരാളാണ്. പണ്ടും അദ്ദേഹം ഇങ്ങനെതന്നെയായിരുന്നു. സംശയത്തിൻ്റെ ഒരുകണിക അദ്ദേഹം സൂക്ഷിക്കറുണ്ട്. അതു കൊണ്ടു കൂടിയാണ് പിണറായിയുടെ രഹസ്യങ്ങളൊന്നും പുറത്തറിയാത്തത്. തനിക്കെതിരെ നീങ്ങുന്നവരെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നന്നായി നിർവഹിക്കാൻ കഴിയുന്നയാളാണ് അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ അനുഭവിക്കുന്ന അതിദാരുണമായ ദുരവസ്ഥയെ കുറിച്ച് മനസ്സിലാക്കിയെങ്കിൽ വി എസ് സന്തോഷിച്ചേനെ. വി എസ് എല്ലാം അറിയുന്നുണ്ടെന്നും തീർച്ചയായും ഇപ്പോഴത്തെ സംഭവങ്ങൾ അദ്ദേഹത്തിന് സന്തോഷം പകരുമെന്നും വിഎസിന്റെ അഭ്യൂദയകാംക്ഷികൾ പറയുന്നു. വി എസിന്റെ മകൾ വി.വി. ആശയുടെ ചിത്രങ്ങൾ ഒറിജിനൽ സി പിഎമ്മുകാർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നു.ഒരു ദിവസം പോലും ക്ലിഫ് ഹൗസിൽ താമസിക്കാത്ത മുഖ്യമന്ത്രിയുടെ മകൾ എന്ന ടാഗ് ലൈനിൽ. ഇതെല്ലാം പിണറായിയെ പഞ്ഞിക്കിടാൻ വേണ്ടിയാണ്.


ഇനി മരിച്ചാലും വി എസിന് മോക്ഷം കിട്ടുമെന്ന് വാദിക്കുന്ന മാർക്സിസ്റ് നേതാക്കളുടെ എണ്ണം കൂടി വരികയാണ്. പിണറായി വിജയന്റെ സങ്കട കടൽ കണ്ട് അവർ ആർത്തുല്ലസിക്കുന്നു. മുഖ്യമന്ത്രിക്ക് സംഭവിക്കാൻ പോകുന്ന ദുരവസ്ഥകളെ അവർ ആവേശത്തോടെ നേരിടുന്നു. അധികാരത്തിലിരിക്കുന്ന മാർക്സിസ്റ്റുകാരും പാർട്ടിയുടെ ഭാഗമായുള്ളവരും സന്തോഷം പരസ്യമായി പ്രകടിപ്പിക്കാതിരിക്കുമ്പോൾ ഒറിജിനൽ മാർക്സിസ്റ്റ് ബുദ്ധിജീവികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. വി എസ് വാർത്തകളിൽ ഇല്ലെങ്കിലും ആരാധകർക്കിടയിൽ വി എസ് ലൈവാണ്.

മകൾ വീണക്കെതിരെ ആരോപണം വന്നതു മുതലാണ് പിണറായിയുടെ മന: സമാധാനം നഷ്ടമായത്. അതുവരെ നിറഞ്ഞു നിന്ന പിണറായി ഇതോടെ നിരാശനായി. പണ്ട് വി. എസിന്റെ മകൻ അരുൺ കുമാറിനെതിരെ ആരോപണങ്ങളുണ്ടായത് പിണറായി പക്ഷക്കാരിൽ നിന്നാണ്.

എക്‌സാലോജിക്ക് നടത്തിയത് ഗുരുതര ക്രമക്കേടെന്നും എസ്എഫ്‌ഐഒ അന്വേഷണം നിയമപരമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന വിധിയില്‍ പറഞ്ഞതോടെയാണ് വി എസ് ആരാധകരുടെ ആനന്ദം ഇരട്ടിയായത്. വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോൾ അത് ഏറ്റവുമധികം പ്രചരിച്ചത് സി പി എമ്മിന്റെ സൈബർ ഇടങ്ങളിലാണ്. ഒരു നേതാവിന്റെ വീഴ്ച ഇത്ര പെട്ടെന്ന് ഉണ്ടാകുമോ എന്ന ആശ്ചര്യമാണ് നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളത് ഇപ്പോൾ അത് പൂർണമായി. .

നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേസ് ആര്‍ഒസി, എസ്എഫ്‌ഐഒയ്ക്ക് കൈമാറിയതെന്ന് കോടതി വിലയിരുത്തി. നിലവില്‍ കാര്യകാരണങ്ങള്‍ പരിശോധിക്കേണ്ട ഘട്ടത്തിലല്ല എസ്എഫ്‌ഐഒ അന്വേഷണമുള്ളത്. അന്വേഷണം തടയേണ്ടതോ വിലക്കേണ്ടതോ ആയ സാഹചര്യം നിലവിലില്ല.

അന്വേഷണം റദ്ദാക്കാനായി വീണാ വിജയന്‍ നല്‍കിയ വാദങ്ങള്‍ സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞു . അന്വേഷണം റദ്ദാക്കാനായി വീണാ വിജയന്‍ നല്‍കിയ വാദങ്ങള്‍ സ്വീകാര്യമല്ല. വസ്തുതകള്‍ കണ്ടെത്താന്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യമെന്നും കോടതി പറഞ്ഞു.

സാങ്കേതിക വിദ്യയുടെ വളർച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സങ്കീർണത വർധിച്ചുവെന്നും അത്തരം കുറ്റകൃത്യങ്ങൾ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കുള്ള യഥാർത്ഥ ഭീഷണിയാണെന്നുമുള്ള സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് എസ് എഫ് ഐ ഒ പോലെ വിപുലമായ അധികാരങ്ങളുള്ള ഏജൻസി തന്നെ കേസ് അന്വേഷിക്കുന്നത് നല്ലതാണെന്ന് കോടതി പറയുന്നത്.

“ഇടപാടുകളുടെ സങ്കീർണതകളും കേസിൽ ഉൾപ്പെടുന്ന ആൾക്കാരുടെ പ്രവൃത്തികളും നിമിത്തം ഇത്തരം കേസുകൾ അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയാണ്. അതിസങ്കീർണമായ ധാരാളം പ്രക്രിയകൾ ഇത്തരം കേസുകളിൽ വേണ്ടിവരും. സൂക്ഷ്മവും സങ്കീർണവുമായ വിവരങ്ങൾ ചികഞ്ഞെടുക്കാൻ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ സമർഥ്യമുള്ള എസ് എഫ് ഐ ഒ തന്നെ അന്വേഷിക്കേണ്ടി വരും,” അന്വേഷണത്തെ സാധൂകരിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന വിധിയിൽ പറയുന്നു. കോടതിയുടെ വാക്കുകൾ പോസ്റ്റർ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന സി പി എം പ്രവർത്തകരുമുണ്ട്. അധികം വൈകാതെ കർണാടക, കേരള ഹൈക്കോടതികളിൽ ഉറങ്ങുന്ന വീണാ കേസുകൾ പൊടി തട്ടിയെടുക്കുമെന്ന് വിശ്വസിക്കുന്ന വി എസ് അണികളും ധാരാളമുണ്ട്.

വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള 1.73 കോടി രൂപയുടെ ഇടപാട് മാത്രമല്ല എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്ളതെന്നും സിഎംആർഎൽ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ കൈമാറിയ 135 കോടി രൂപയും അന്വേഷണ പരിധിയിലുണ്ടെന്നും ഉത്തരവിൽ വ്യക്തമാണ്.

നിയമത്തിലെ വാചകങ്ങൾ അടർത്തിയെടുത്ത് പുതിയ അന്വേഷണം നിയമവിരുദ്ധവും അന്യായവുമാണെന്ന് വരുത്താനുള്ള വീണയുടെ അഭിഭാഷകൻ അരവിന്ദ് ദത്താറിന്റെ ശ്രമങ്ങളെ ദുർബലമായ വാദമെന്നാണ് കോടതി നിരീക്ഷിക്കുന്നത്. കോർപറേറ്റ് കാര്യ മന്ത്രാലയം ജനുവരിയിൽ ഉത്തരവിട്ട അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പിന്നീട് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും 46പേജുളള വിധിയിൽ നിന്ന് വ്യക്തമാകുന്നു. ഇലക്ഷൻ കാരണം കോൾഡ് സ്റ്റോറേജിലായ കേസ് അധികം വൈകാതെ വീണ്ടും ലൈവാകും.

എസ് എഫ് ഐ ഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 12ന് ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് നാഗപ്രസന്നയാണ് വിധി പറഞ്ഞത്. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്നതിനിടെ എസ് എഫ് ഐ ഒ കേസിൽ ഇടപെടുന്നതിനെ എക്സലോജിക് ചോദ്യം ചെയ്തു. അത്ര ഗൗരവകരമായ കേസല്ല ഇതെന്നും അവർ കോടതിയിൽ വാദിച്ചു.

ഐ ടി കമ്പനിയായി രജിസ്റ്റര്‍ ചെയ്ത വീണ വിജയന്റെ ഉടമസ്ഥതയിലുളള എക്‌സാലോജിക്ക് സൊലൂഷന്‍സിന്റെ ആസ്ഥാനം ബെംഗളൂരുവിലായതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന അന്വേഷണം തടയണമെന്ന ഹര്‍ജിയുമായി കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസി നെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍കക്ഷികളായി ചേര്‍ത്തായിരുന്നു എക്‌സാലോജിക്ക് ഹര്‍ജി സമര്‍പ്പിച്ചത്. കേരള ഹൈക്കോടതിയെ വീണക്ക് ഭയമായിരുന്നു.

കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുടൈല്‍ ലിമിറ്റഡുമായി വീണ വിജയന്റെ ഉടമസ്ഥതയിലുളള എക്‌സാലോജിക്കും നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് എസ്എഫ്‌ഐഒയുടെ അന്വേഷണം. വീണയുടെ കമ്പനിക്ക് സിഎംആര്‍എല്‍ 1.72 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണം നല്‍കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

നൂറു തികഞ്ഞ വി.എസിനെ പൂർണമായി അവഗണിക്കാനാണ് സി പി എം നിർദ്ദേശിച്ചത്. ഇതാണ് പ്രവർത്തകരെ ഏറ്റവും ഒടുവിൽ വേദനിപ്പിച്ചത്. മുതിർന്ന നേതാവിന്റെ ജന്മദിനം സംസ്ഥാനാടിസ്ഥാനത്തിൽ ആഘോഷിക്കണമെന്ന പാലക്കാട്ടെ സഖാക്കളുടെ നിർദ്ദേശമാണ് സി പി എം തള്ളിയത്. ഒടുവിൽ പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ഒരു കൂട്ടം സഖാക്കൾ ജന്മദിനം ലളിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. അവിടെയും പാർട്ടി പാര വച്ചു.

വി എസ് അച്ചുതാനന്ദൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പിഎ സുരേഷിനെ ഒഴിവാക്കണമെന്ന നിർദ്ദേശം നൽകി കൊണ്ടായിരുന്നു കളി. വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിൻ്റെ പേരൊഴിവാക്കി പുതിയ പോസ്റ്റ‍ർ ഇറക്കി. വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് വർഷങ്ങളായിട്ടും എന്തിനാണ് ഇത്ര വിരോധമെന്ന് അറിയില്ലെന്ന് സുരേഷ് പ്രതികരിച്ചു. വി എസിന്റെ മകളുടെ ചിത്രം സുരേഷും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

മുണ്ടൂരിലെ സി പി എം അനുഭാവികളുടെ സംഘടനയായ കളേഴ്സ് ഓഫ് മുണ്ടൂർ വി.എസിൻ്റെ പിറന്നാൾ ആലോഷം സംഘടിപ്പിച്ചത. വി.എസിൻ്റെ പി.എ ആയിരുന്ന എ സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിക്കുകയും പോസ്റ്ററിൽ പേര് വയ്ക്കുകയും ചെയ്തിരുന്നു. സുരേഷിനെ കൂടാതെ എ പ്രഭാകരൻ എം എൽ എ ,സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗം പി.എ ഗോകുൽദാസ്, മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ സജീവ് എന്നിവരുടെ പേരുമുണ്ടായിരുന്നു. വിഭാഗീയതയുടെ പേരിൽ പാർട്ടി പുറത്താക്കിയ സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. മുണ്ടൂരിലെ സഖാക്കൾ പാർട്ടിയിൽ നിന്ന് പുറത്താകുമെന്ന അവസ്ഥയിലാണ് സുരേഷിനെ ഒഴിവാക്കിയത്. സംസ്ഥാന നേതാക്കളാണ് ജില്ലാ നേതാക്കൾക്ക് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. ഇതോടെ സുരേഷിനെ ഒഴിവാക്കി കൊണ്ട് തീരുമാനം വന്നു.

അതേ സമയം, സംഭവം പാർട്ടിയുടെ അറിവോടെയല്ലെന്ന് സി പി എം ജില്ല നേതൃത്വം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്നതിൻ്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സുരേഷ് മടങ്ങി വരാൻ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകി കാത്തിരിക്കുകയാണ്. ഏതായാലും രോഗാതുരനായ വി.എസിനെ ഇപ്പോഴും അപമാനിക്കുന്ന പിണറായിക്ക് പണി കിട്ടിയതിൽ സംപ്രീതരാണ് വി എസിന്റെ സുഹൃത്തുക്കൾ .

വി എസിനോട് പിണറായി പുലർത്തുന്ന ശത്രുതക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വി. എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലാവ്ലിൻ കേസിൽ തനിക്കെതിരെ കളിച്ചു എന്നാണ് പിണറായിയുടെ ആക്ഷേപം. ഇത് ഒരു പരിധിവരെ സത്യമാണ്. കാരണം വി എസിന്റെ കാലത്ത് പിണറായി തീർത്തും ദുർബലനായിരുന്നു. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി പാർട്ടിക്ക് അനഭിമതനായി. തന്റെ തകർച്ചക്ക് കാരണം വി എസാണെന്ന് പിണറായി വിശ്വസിച്ചു.

നൂറാം ജന്മ ദിനം ആഘോഷിച്ച വി എസിനെ കാണാൻ ഗവർണർ വരെ എത്തിയെങ്കിലും പിണറായി ചെന്നില്ല. എന്നാൽ വി. എസിന്റെ മകൻ അരുൺ കുമാറിന് പൊതുമേഖലാ സ്ഥാപനത്തിൽ ഉയർന്ന ഉദ്യോഗം ഉറപ്പാക്കാൻ പിണറായി മടിച്ചില്ല. വർഷം ഇത്രയും കഴിഞ്ഞിട്ടും വി എസിനോടുള്ള പിണറായിയുടെ വിരോധം മാറിയിട്ടില്ല എന്നതിന് നിരവധി തെളിവുകളുണ്ട്

വി എസിന് ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ സെക്രട്ടേറിയറ്റിൽ ഓഫീസ് വേണമെന്ന ആവശ്യം ഒന്നാം പിണറായി സർക്കാർ നിരസിച്ചിരുന്നു. വി എസിനെ സെക്രട്ടേറിയറ്റിൽ കയറ്റാൻ പിണറായി തയ്യാറായില്ലെന്ന് ചുരുക്കം.

വി എസിനെ മുൻ നിർത്തിയാണ് 2016ൽ പിണറായി വോട്ടു പിടിച്ചത്. 2016 ൽ വി എസ് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും കരുതിയതാണ്. എന്നാൽ അതുണ്ടായില്ല. 2011 ൽ വിഎസ് അധികാരത്തിൽ വരാനുള്ള സാധ്യത തടഞ്ഞതും പിണറായിയാണ്. അന്ന് പിണറായി പണിഞ്ഞില്ലായിരുന്നെങ്കിൽ 2 സീറ്റിന് വി എസിന് ഭരണം നഷ്ടപ്പെടുകയില്ലായിരുന്നു. ഇതിനെല്ലാമുള്ള ഫലമാണ് പിണറായി അനുഭവിക്കുന്നതെന്ന് വി എസ് പക്ഷം വിശ്വസിക്കുന്നു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ പിണറായിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് വി എസ് പക്ഷക്കാർ വിശ്വസിക്കുന്നു. ഇനി വി.എസ്. മരിച്ചാലും സാരമില്ലെന്നാണ് ആരാധകർ പറയുന്നത്. പിണറായിയുടെ ഇമേജ് നാൾക്കുനാൾ ചെല്ലുന്തോറും മോശമായി വരികയാണ്. എല്ലാവരും ഒരേ സ്വരത്തിലാണ് പിണറായിക്കെതിരെ സംസാരിക്കുന്നത്. വി.എസിനെ പോലൊരു നേതാവ് ഇല്ലാത്തതാണ് സി.പി എമ്മിന്റെ ഇന്നത്തെ ദുരന്തം. സീതാറാം യച്ചൂരിക്ക് ദേശീയ തലത്തിൽ പോലും വേണ്ടത്ര ശക്തിയില്ല. കേരളത്തിൽ മാത്രമുള്ള ഒരു പാർട്ടിയുടെ ദേശീയ നേതാവായി യച്ചൂരി ചുരുങ്ങിയതാണ് അദ്ദേഹത്തിന്റെ ദുരന്തം. സ്വന്തം എം.പി. സ്ഥാനം പോലും സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പിണറായി ഇല്ലാതാക്കിയ എം.പി. സ്ഥാനം തിരികെ പിടിക്കാൻ പോലും യച്ചൂരിക്ക് കഴിഞ്ഞിട്ടില്ല.ഇങ്ങെനെയുള്ള യച്ചൂരി എങ്ങനെ പിണറായിയെ ശിക്ഷിക്കുമെന്നാണ് ചോദ്യം.

കാലം പിണറായിക്ക് നൽകിയ മറുപടിയാണ് അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്നെതെന്നാണ് വി എസ് പക്ഷത്തിന്റെ അഭിപ്രായം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (5 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (7 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (7 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (7 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (8 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (8 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (11 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (11 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (11 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (11 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (11 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (12 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (12 hours ago)

Malayali Vartha Recommends