ഒടുവില്‍ പിടിയില്‍... എറണാകുളം കളമശ്ശേരിയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളാന്‍ എത്തിയവര്‍ നാട്ടുകാരുടെ പിടിയില്‍

ഒടുവില്‍ പിടിയില്‍... എറണാകുളം കളമശ്ശേരിയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളാന്‍ എത്തിയവര്‍ നാട്ടുകാരുടെ പിടിയില്‍
ഫര്‍ണിച്ചര്‍ കടയില്‍ നിന്നുള്ള മാലിന്യവുമായി എത്തിയവരാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12ാം വാര്‍ഡിലാണ് സംഭവം.
പിക്ക് അപ്പ് വാഹനത്തില്‍ എത്തിയവര്‍ സ്ഥലത്ത് വാഹനം നിര്‍ത്തിയ ശേഷം മാലിന്യം തള്ളി. തിരികെ പോകാനായി വാഹനം സ്റ്റാര്‍ട്ട് ചെയ്തെങ്കിലും പരാജയപ്പെട്ടു. പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നതില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാനായി ഉണ്ടായിരുന്നു.
വാഹനം കിടക്കുന്നത് കണ്ട് വന്ന നാട്ടുകാര്‍ ഇതിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. പിന്നീട് കൗണ്‍സിലര്‍മാരെ വിളിച്ചുവരുത്തിയ ശേഷം ഇവരെ പൊലീസിന് കൈമാറി. സ്ഥിരമായി മാലിന്യം തള്ളുന്നത് ഇവരെന്നാണ് നാട്ടുകാരുടെ ആരോപണം.
https://www.facebook.com/Malayalivartha

























