എസ്.എഫ്.ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ സംസ്ഥാനത്ത് 35 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....

എസ്.എഫ്.ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ സംസ്ഥാനത്ത് 35 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ.എസ്.യുവിന് അത്തരമൊരു ചരിത്രം പറയാനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. യൂണിവേഴ്സിറ്റി കാമ്പസിലെ ആക്രമത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങള്‍ ബഹളം വെച്ചത് കൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ലെന്ന് മുഖ്യമന്ത്രി . എ.കെ.ജി സെന്റര്‍ ആക്രമണമുണ്ടായപ്പോള്‍ എന്തൊക്കെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.
ഒടുവില്‍ കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവരല്ലേ പിടിയിലായത്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി .നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണ്. വാഹനത്തിന് മുന്നില്‍ ചാടുന്നവരെ പിടിച്ചുമാറ്റുന്നത് രക്ഷാപ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്. ഈ നിലപാട് താന്‍ അന്ന് തന്നെ സ്വീകരിച്ചിരുന്നു. ഇന്നും സ്വീകരിക്കും നാളെയും അത് തന്നെ പറയുമെന്നും മുഖ്യമന്ത്രി .
വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ഗാന്ധി ചിത്രം തകര്ത്തതാരാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
"
https://www.facebook.com/Malayalivartha

























