വൈസ് ചാന്‍സലര്‍ നിയമനത്തിലുളള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഗവർണർ; ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി സർക്കാർ

വൈസ് ചാന്‍സലര്‍ നിയമനത്തിലുളള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ നടപടികളുമായി മുന്നോട്ട് പോകും എന്ന് ഗവർണർ . ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വ്വകലാശാലകള്‍ പ്രതിനിധിയെ നല്‍കാത്തതിനാലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് എന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെർച്ച് കമ്മിറ്റികളിലേക്ക് സർവകലാശാലകൾ നോമിനികളെ തന്നില്ല. ഇനി സർക്കാർ ഇഷ്ടമുള്ളത് ചെയ്യട്ടെ. കോടതിയിൽ പോകാൻ സർക്കാരിന് അവകാശമുണ്ട്. ഞാൻ എന്റെ ജോലി ചെയ്യുകയാണെന്നും വൈസ് ചാൻസിലർമാരെ നിയമിക്കാത്തതിൽ എന്നെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറു സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയിരിക്കുകയാണ് . യുജിസിയുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ കേസ് നടത്തി അനുഭവസമ്പത്തുള്ള ചില വക്കീലന്മാരുടെ സേവനവും അനൗദ്യോഗികമായി തേടുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .
ചില സംസ്ഥാനങ്ങളിൽ ഗവർണർമാർ സർവകലാശാലാ പ്രതിനിധിയില്ലാതെ സേർച് കമ്മിറ്റി രൂപീകരിച്ച നടപടിയിൽ കോടതിയുടെ ഇടപെടൽ എന്തായിരുന്നുവെന്നും പരിശോധിക്കുന്നു. സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയ ഒരു കാര്യം ,സേർച് കമ്മിറ്റി വിജ്ഞാപനത്തിൽ ആക്ഷേപമുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ആണ് .
സ്ഥിരം വിസിമാരെ നിയമിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ഡോ.മേരി ജോർജ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണു സർക്കാർ ഇക്കാര്യമറിയിച്ചത്. ആറിടത്തു സേർച് കമ്മിറ്റി രൂപീകരിച്ചെന്നു ഗവർണറുടെ അഭിഭാഷകൻ അറിയിച്ചു.
https://www.facebook.com/Malayalivartha

























