പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരിക്കൂര്‍ സിക്ബാ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാനയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്.
ഇന്നലെ ഇരിട്ടി, പേരാവൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍, മട്ടന്നൂര്‍ എന്നീ അഗ്‌നിരക്ഷാ നിലയങ്ങളിലെ സ്‌കൂബാ സംഘം വിവിധ മേഖലകളായി തിരിഞ്ഞ് പഴശ്ശി അണക്കെട്ട് വരെയുള്ള ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. ചെന്നൈയില്‍ നിന്നും എന്‍.ഡി.ആര്‍.എഫിന്റെ മുപ്പതംഗ സംഘം സന്ധ്യയോടെ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ ഇന്ന് പുലര്‍ച്ച ആറ് മണിയോടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. അപകടത്തില്‍പ്പെട്ട വിദ്യര്‍ത്ഥിനികളുടെ നാടുകളില്‍ നിന്നും അപകടമേഖലയിലേക്ക് ഇന്നലെ രാവിലെ മുതല്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ജനപ്രതിനിധികളുടെയും വലിയ നിരതന്നെ സംഭവസ്ഥലത്ത് എത്തി.
കെ.സുധാകരന്‍ എം പി, സണ്ണി ജോസഫ് എം.എല്‍.എ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി, ഇരിട്ടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.ശ്രീലത, വൈസ്.ചെയര്‍മാന്‍ പി.പി.ഉസ്മാന്‍, സി.പി.എം ജില്ലാ സെക്രട്ടരി എം.വി. ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, മുന്‍ ആന്തൂര്‍ സഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി തുടങ്ങിയവരെല്ലാം സ്ഥലത്തെത്തിയിരുന്നു. എ.ഡി.എമ്മിനെ കൂടാതെ ഇരിട്ടി തഹസില്‍ദാര്‍ വി.എസ്. ലാലി മോള്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സിജോയി.കെ.പോള്‍, എന്‍.കെ. മനോജ്, പടിയൂര്‍ , പായം , വില്ലേജ് ഓഫീസര്‍മാര്‍, ഇരിക്കൂര്‍, ഇരിട്ടി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























