ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് ചങ്ങലപ്പൂട്ടിടും;മുഖ്യമന്ത്രിയ്ക്കിട്ട് പൊട്ടിച്ച് കേന്ദ്രമന്ത്രി,അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വര്‍ഷവും നടത്തേണ്ടതെന്ന് സുരേഷ് ഗോപി,ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണം,സി പി എമ്മിന്റെ അന്തകനായ് സുരേഷ് ഗോപി മാറിയിരിക്കുന്നു

കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് ചങ്ങലപ്പൂട്ടിടും. ഒന്നും അവസാനിച്ചിട്ടില്ല തുടങ്ങിയിട്ടേ ഉള്ളു. പിണറായി വിജയന്റെ കരണംപുകച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ലോക്സഭ തെരഞ്ഞെടുപ്പ് വിജയിച്ച് അങ്ങ് കേന്ദ്ര മന്ത്രി ആയതോടെ താന്‍ നിര്‍ത്തിയിട്ടില്ല കേരളത്തില്‍ പലതിനും തീര്‍പ്പ് കല്പിക്കാനുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞുവെക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വര്‍ഷവും നടത്തേണ്ടത്. ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണം. കേരളത്തില്‍ ബിജെപിയുടെ മുഖം സുരേഷ് ഗോപിതന്നെയെന്ന് ഉറപ്പായിക്കഴിഞ്ഞു.
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതോടെ ഉറക്കമില്ലാത്തത് പിണറായിക്കും സിപിഎമ്മിനുമാണ്. കാരണം കരുവന്നൂരില്‍ കേന്ദ്രം എന്തോ കണക്ക് കൂട്ടുന്നുണ്ട്. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് കരുവന്നൂരില്‍ കേന്ദ്രം കളിയിറക്കാന്‍ പോകുന്നത്. അത് സുരേഷ് ഗോപിയുടെ മൈലേജ് കൂട്ടാന്‍ വേണ്ടിയാണ്. കരുവന്നൂരില്‍ സംഭവിക്കാന്‍ പോകുന്നത് എന്താണെന്നുള്ളത് സിപിഎമ്മിനെ പൊള്ളിക്കുന്നത്. വാടാനപ്പള്ളി ഏങ്ങണ്ടിയൂരില്‍ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിച്ച സുരേഷ് ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞ് നാവ് വായിലേക്ക് ഇട്ടില്ല അതും വളച്ചൊടിച്ച് സിപിഎം സൈബര്‍ കൂട്ടം ഇറങ്ങിയിട്ടുണ്ട്. ജയിപ്പിച്ച് വിട്ട തൃശൂരുകാര് അനുഭവിച്ചോ ചെമ്പ് ഗോപി പണിതുടങ്ങിയെന്ന്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിലെ ചിലത് മാത്രം പ്രചരിപ്പിച്ചാണ് പുതിയ ക്യാപ്സൂള്‍ ഇറക്കുന്നത്.
ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാന്‍ എത്തുക. അതിനുള്ള പണം വാങ്ങിയേ പോകൂ എന്ന പ്രസ്താവന മാത്രം ചൊരണ്ടിയെടുത്ത് ബാക്കി മുക്കിയാണ് സിപിഎം സൈബര്‍ ആക്രമണം നടത്തുന്നത്. ജയിക്കാന്‍ വേണ്ടി ആരുടെ കാലുംപിടിച്ച് നടന്ന ചെമ്പ് ഗോപി. ജയിച്ച് കഴിഞ്ഞപ്പോള്‍ തനിക്കൊണം കാണിച്ചെന്ന്. എന്നാല്‍ ശരിക്കും സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെയാണ്....
ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാന്‍ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തൃശ്ശൂര്‍ എംപി. താന്‍ ഇനിയും സിനിമ ചെയ്യും. അതില്‍നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനംവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ ചെലവഴിക്കും. വ്യക്തികള്‍ക്കായിരിക്കില്ല ഇനി താന്‍ ഈ പണം നല്‍കുക. കണക്കുകള്‍ നല്‍കേണ്ടതുകൊണ്ട് അഞ്ച് മുതല്‍ എട്ട് ശതമാനംവരെ തുക ശമ്പളത്തില്‍നിന്ന് നല്‍കാനേ കഴിയൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
'ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാനടനായി മാത്രമേ വരികയുള്ളൂ. അതിന് എന്റ സഹപ്രവര്‍ത്തകര്‍ വാങ്ങുന്നതരത്തില്‍ യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ. ആ കാശിനില്‍നിന്ന് നയാപൈസ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകും', സുരേഷ് ഗോപി പറഞ്ഞു. ആ രീതിയിലൊക്കെയാണ് തനിക്കെതിരെ ഇനി ആക്രമണം വരാന്‍പോകുന്നത്. അത് ഇപ്പൊഴേ അടച്ചിരിക്കുകയാണ്. തൃശ്ശൂരിലെ ജനങ്ങളാണ് ഉത്തരവാദിത്വം ഏല്‍പ്പിച്ചതെങ്കില്‍ ആരുടേയും ഉപദേശം തനിക്ക് ആവശ്യമില്ല. അത് കൃത്യമായി നടത്താനുള്ള ചങ്കൂറ്റമുണ്ടെന്ന് നേരത്തെ തെളിയിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞത്. അറ്റവും മൂലയും ചൊരണ്ടിയെടുത്തത് മാത്രം വെച്ച് കേന്ദ്രമന്ത്രിയെ ആക്രമിക്കാന്‍ ഇറങ്ങിയ സൈബര്‍ സംഘം തേഞ്ഞു.
ഏതായാലും സിപിഎമ്മിനുള്ള പണി അണിയറയില്‍ ഒരുന്നുണ്ട് അതാണ് സുരേഷ് ഗോപി വെച്ചലക്കിയത് ഈ ദുര്‍ഭരണത്തിന് ചങ്ങല പൂട്ടിടണമെന്ന്. കരുവന്നൂരില്‍ എന്തോ ട്വിസ്റ്റ് നടക്കാന്‍ പോകുന്നുണ്ടെന്ന് വ്യക്തമാകുകയാണ്. ഇഡി കരുവന്നൂരില്‍ പിടിമുറുക്കുമ്പോള്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കളത്തിലേക്ക്. കളി കണ്ട് ഗാലറിയിലിരുന്ന് കരയാനാണ് സി പി എമ്മിന്റെ വിധി. തട്ടിപ്പിന് ഇരയായവര്ക്കിടയിലേക്ക് ഇറങ്ങുകയാണ് സുരേഷ് ഗോപി. തന്നെ കൈവിടാത്ത തൃശൂരുകാര്‍ക്ക് വേണ്ടി ഏതറ്റംവരെയും പോകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചതാണ് സിപിഎമ്മിനെ വിറപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായ് ചേര്‍ന്ന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കടുത്ത എന്തോ നീക്കത്തിന് തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. കൂടുതല്‍ സിപിഎം നേതാക്കളെ പ്രതിചേര്ക്കുമെന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ അതുക്കുംമേലെ ഒരു പണി വരുന്നുണ്ട്.
ഇഡി ലിസ്റ്റില്‍ ചില മന്ത്രിമാരുടെ പേരുകള്‍ ഉണ്ട്. അനധികൃത വായ്പ അനുവദിക്കാന്‍ പി രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സിപിഎം നേതാവിന്റെ തന്നെ മൊഴിയുണ്ട്. മന്ത്രി രാജീവിനിട്ടാണോ അണിയറയില്‍ നീക്കം. ഒരു വിക്കറ്റ് തെറിക്കാറായെന്ന് സൂചനകള്‍ വരുന്നു. അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായാല്‍ സുരേഷ് ഗോപിയുടെ മൈലേജ് കൂടും. ജനങ്ങള്‍ കൂടുതല്‍ കേന്ദ്ര മന്ത്രിയോട് അടുക്കും. കേന്ദ്ര മന്ത്രിയുടെ പ്രവര്‍ത്തനങ്ങളോട് കൂടുതല്‍ വിശ്വാസ്യത ജനങ്ങള്‍ക്ക് വരും. സിപിഎമ്മുമായ് ഒരുപാട് അകന്ന് നില്‍ക്കുകയാണ് ജനങ്ങള്‍. ആ വിടവിലൂടെ സുരേഷ് ഗോപി കയറുകയാണ്.
കരുവന്നൂര്‍ കേസിലാണ് ഇ.ഡി. തകര്‍ക്കാന്‍ പോകുന്നത്. സുരേഷ് ഗോപി ആരാണെന്ന് കേരളം അറിയും. ഇത് മനസിലാക്കിയാണ് കരുവന്നൂരില്‍ സാക്ഷാല്‍ യച്ചൂരി നേരിട്ട് രംഗത്തിറങ്ങുന്നത്. സുരേഷ് ഗോപി അടങ്ങിയിരിക്കാന്‍ തയ്യാറല്ല. സിപിഎമ്മിനിട്ട് പണിയാന്‍ കിട്ടുന്ന അവസരം കേന്ദ്ര മന്ത്രി പാഴാക്കില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി ഉണ്ടാക്കിയിരുന്നു. സുനില്‍ കുമാറിന് വേണ്ടി പ്രചാരണത്തിന് പോകാതെ നേതാക്കള്‍ പകുതിയിലേറെയും മാറി നിന്നത് കരുവന്നൂര്‍ പേടിച്ചാണ്. ജനങ്ഹല്‍ കൈകാര്യം ചെയ്യുമോയെന് ഭയം. ആ സമയത്ത് കരുവന്ൂര് പറഞ്ഞ് സുരേഷ് ഗോപി കത്തിക്കയറിയിരുന്നു. നിക്ഷേപകരെ കേള്‍ക്കാന്‍ തയ്യാറാകുകയാണ് സുരേഷ് ഗോപി. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് മുന്‍പ് സുരേഷ് ഗോപി വാക്ക് കൊടുത്തിരുന്നു. അങ്ങനെ വെറും വാക്ക് പറയുന്ന ആളല്ല സുരേഷ് ഗോപിയെന്ന് തൃശൂരുകാര്‍ക്ക് അറിയാം. മുന്‍പ് തോറ്റപ്പോഴും അദ്ദേഹം തൃശൂരുകാര്‍ക്ക് വേണ്ടി പലതും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ജയച്ചു കേന്ദ്ര സഹമന്ത്രിയാണ്. ആ അധികാരം കേരളത്തിന് വേണ്ടി അദ്ദേഹം ഉപയോഗിക്കും എന്നതില്‍ സംശയമില്ല.
കഴിഞ്ഞ ആറേഴു വര്‍ഷമായി കരുവന്നൂര്‍ അഴിമതി പാര്‍ട്ടി മൂടിപ്പൊതിഞ്ഞു നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ സംരക്ഷണം അസാധ്യമായി. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരില്‍ എത്തിച്ച് കുറേപേര്‍ക്കെങ്കിലും നല്കി തലയൂരാനുള്ള ശ്രമത്തിനു പിന്നില്‍ ഭയമാണ് ഉള്ളത്. പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന് അടക്കമുള്ള നേതാക്കള്‍ നിത്യേന മൂന്നു നേരം നല്കുന്ന പ്രസ്താവനകള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം പാര്ട്ടിക്കാര് പോലും വിശ്വസിച്ചിട്ടില്ല. നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. ഇ ഡി വന്നതോടെ ബാങ്കില്‍ പ്രശ്നമുണ്ടെന്ന് പാര്‍ട്ടി സമ്മതിച്ചു.
സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളില്‍ പോലും പല സഖാക്കള്‍ക്കും കോടികളുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളില്‍ സഖാക്കള്‍ക്ക് മാത്രമാണ് ജോലി ലഭിച്ചിട്ടുള്ളത്. അതിനാല്‍ സഖാക്കളുടെ നിക്ഷേപം എല്ലാ കാലത്തും രഹസ്യമായിരിക്കും. എന്നാല്‍ ഇ ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വലവിരിച്ചതോടെ നിക്ഷേപം പിന്‍വലിച്ച് രക്ഷപ്പെടാന്‍ സഖാക്കള്‍ ശ്രമിക്കുന്നു. അതിനിടെ നിക്ഷേപ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ പല സഹകരണ ബാങ്കുകളും പടക്കം പൊട്ടുന്നതു പോലെ പൊട്ടി തുടങ്ങി. ത്യശൂര്‍ സംഭവത്തിലൂടെ ഒരു പുതിയ വിവരം ഇ.ഡിക്ക് ലഭിച്ചു. അതായത് സി.പി.എം അവിഹിതമായി ഉണ്ടാക്കിയ പണം വിവിധ പൊതുമേഖലാ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























