ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടര്‍... എംബിബിഎസ് പഠനത്തിനായ് താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് കുട്ടികളോട് സംസാരിച്ച് ഡോ. ഗണേഷ് ബരയ്യ

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടറാണ് ഡോ. ഗണേഷ് ബരയ്യ. ഗുജറാത്തിലെ ഭാവ്നഗര്‍ സ്വദേശിയാണ് അദ്ദേഹം. ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അദ്ദേഹം ഭാവി ഡോക്ടര്‍മാരായ കുട്ടികള്‍ക്ക് പ്രചോദനത്തിന്റെ വേറിട്ട പാഠങ്ങള്‍ പകര്‍ന്നു നല്കി. ഡോക്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ഷാഡോ ഡോക്ടര്‍ പദ്ധതി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. ഗണേഷ്.
ഡോക്ടര്‍മാരുടെ തിരക്കിട്ട ജോലികളെ അടുത്തറിയാനും അവര്‍ നേരിടുന്ന വെല്ലുവിളികളെ മനസ്സിലിക്കാനും പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്ടര്‍ വേഷത്തില്‍ ഒരു ദിവസം ആശുപത്രി പരിചയപ്പെടുത്തുന്ന ഷാഡോ ഡോക്ടര്‍ പദ്ധതിക്ക് എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ തുടക്കമിട്ടത്. വിജയകരമായി രണ്ടാം വര്‍ഷമാണിത് സംഘടിപ്പിക്കുന്നത്.
യോഗ്യതാ പരീക്ഷയിലും മെഡിക്കല്‍ പ്രവേശന പരീക്ഷയിലും ഉന്നത വിജയം നേടിയിട്ടും ശാരീരികമായ ഉയരക്കുറവ് കാരണം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എംബിബിഎസ് പ്രവേശനത്തിന് വിലക്കിട്ടപ്പോള്‍ നീണ്ട നിയമ പോരാട്ടത്തിലൂടെ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയാണ് ഡോ. ഗണേഷ് ബരയ്യ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ഏതു പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി മാറ്റാനാകുമെന്ന പാഠമാണ് ഡോ. ഗണേഷ് പുതിയ തലമുറയ്ക്ക് നല്‍കുന്നതെന്ന് എസ് പി മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകന് പറഞ്ഞു. ഭാവി ഡോക്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനാണ് ഡോ. ഗണേഷ് ബരയ്യ ഡോക്ടേഴ്സ് ദിന പരിപാടിയില്‍ അതിഥിയായി എത്തിയത്.
https://www.facebook.com/Malayalivartha

























