സുരേഷ് ഗോപിയെ ഉപദേശിക്കാൻ പോരാളി ഇറങ്ങി... ഓടിച്ച് വിട്ടു...പോരാളി ഉപദേശം നല്ലതാ പക്ഷെ എല്ലാവരേയും ഉപദേശിക്കുമ്പോള്‍ ഈ ധാര്‍മ്മികത കാണിക്കണം..... കേരളത്തിന്റെ ഫണ്ട് കൃത്യമായി ഉപയോഗിക്കാത്ത എപിമാരേക്കുറിച്ച് വാ തുറക്കാമോ പോരാളി അണ്ണായെന്ന് മറുപടി

വോട്ട് ചെയ്തവരെ നിങ്ങള്‍ ജയിപ്പിച്ചത് എംപിയെ അല്ല താരത്തെയാണ്. സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞ പ്രസ്താവന വളച്ചൊടിച്ച് പോരാളി ഷാജിയുടെ രോദനം. എന്തിന് ഈ പാഴിന് വോട്ട് ചെയ്ത് ജയിപ്പിച്ചെന്ന്. പക്ഷെ പോരാളിക്കുള്ള മറുപടി ജനങ്ങളാണ് കൊടുത്തത്. സുരേഷ് ഗോപി എന്താണോ പറഞ്ഞത് അത് മുഴുവന്‍ പറ ഷാജി ചിലത് മാത്രം തോണ്ടിയെടുത്ത് വിഷയം ഉള്ട്ടയാക്കാന് നോക്കല്ലേന്ന് മറുപടി. പോരാളി ഷാജി ഒരു പോസ്റ്റും കുറിപ്പുമാണ് പങ്കുവെച്ചിരിക്കുന്നത്. അതില്‍ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യാമെന്ന് കരുതണ്ട നടനായി വരും യോഗ്യമായ പ്രതിഫലവും വാങ്ങും. അതെ ഇത് സുരേഷ് ഗോപി പറഞ്ഞത് തന്നെയാണ് കൂട്ടത്തില്‍ മറ്റ് ചിലത് കൂടി പറഞ്ഞിരുന്നു. പോരാളിയുടെ ഉപദേശം നല്ല കാര്യം ഉദ്ഘാടനത്തിന് പൊയ്ക്കോ പക്ഷെ സര്‍ക്കാര്‍ വാഹനം ഒഴിവാക്കണമെന്ന്.
പോരാളിയുടെ രോദനക്കുറിപ്പ് കൂടി നോക്കാം.
നാടിന്റെ വികസനത്തിന് ഊന്നല്‍ നല്കുന്ന, ഓരോ വര്‍ഷവും, കേന്ദ്രവിഹിതം കൃത്യമായി ലഭിക്കുന്നതിന് പരിശ്രമിക്കുന്ന
ജനപ്രതിനിധികളെയാണ് നാടിനു വേണ്ടത്. കേരളമെന്നു കേട്ടാല്‍ അഭിമാനപ്പൂരിതമാകുന്ന അന്തരംഗമുണ്ടാകുന്ന പച്ചതുരത്തിന്റെ നാടായി മാറാന്‍ ആവേശം തുളുമ്പുന്ന ഡയലോഗിനെക്കാള്‍. അത്യാവശ്യമായിട്ടുള്ളത് കര്‍മ്മമാണ്.
പോരാളി ഉപദേശം നല്ലതാ പക്ഷെ എല്ലാവരേയും ഉപദേശിക്കുമ്പോള്‍ ഈ ധാര്‍മ്മികത കാണിക്കണം. കേരളത്തിന്റെ ഫണ്ട് കൃത്യമായി ഉപയോഗിക്കാത്ത എപിമാരേക്കുറിച്ച് വാ തുറക്കാമോ പോരാളി അണ്ണായെന്ന് മറുപടി. പിന്നെ സുരേഷ് ഗോപി നടനായി ഉദ്ഘാടനത്തിന് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ പോരാളിക്ക് പൊള്ളി അപ്പോള്‍ മുകേഷ് സഖാവിനെക്കുറിച്ച് വാ തുറക്കാമോ. മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പരിപാടികള്‍ക്ക് സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നതോെ. അതും പോട്ടെ നവകരേല ധൂര്‍ത്ത് യാത്ര നടത്തിയില്ലെ സര്‍ക്കാര്‍. അന്ന് കോടികളുടെ ബസ് ഇറക്കിയ സര്‍ക്കാര്‍ ടൂറ് നടത്തിയത് വിവാദമായപ്പോള്‍ തള്ളിയത് എല്ലാ മന്ത്രിമാരുടേയും വാഹനം ഓടിയാല്‍ വന്‍ ചെലവാണ് അതൊഴിവാക്കാനാണ് ബസ് കൊണ്ടുവന്നതെന്ന്. എന്നിട്ട് ഇതേ നവകേരള ബസിന്റെ പിന്നാലെ മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും കാര്‍ കാലിയടിച്ച് പോയപ്പോള്‍ ഈ ധാര്‍മ്മികത എവിടെ ആയിരുന്നു പോരാളി ഷാജി. അണ്ണന്റെ ഫേസ്ബുക്ക് വാളില്‍ ഒരുവരി പോലും ഇതേക്കുറിച്ച് കണ്ടില്ല.
കേരളമെന്നു കേട്ടാല്‍ അഭിമാനപ്പൂരിതമാകുന്ന അന്തരംഗമുണ്ടാകുന്ന പച്ചതുരത്തിന്റെ നാടായി മാറാന്‍ ആവേശം തുളുമ്പുന്ന ഡയലോഗിനെക്കാള്‍. അത്യാവശ്യമായിട്ടുള്ളത് കര്‍മ്മമാണെന്ന് ഒരു തള്ളും പോരാളി നടത്തി. അതിനും കിട്ടി കണക്കിന്. മലയാളി ചാട്ടവാറിനെടുത്തിട്ട് അടിച്ചിട്ടുണ്ട്. കേരളത്തിന് അഭിമാനിക്കാന്‍ വകയുള്ളതൊക്കെ പിണറായിയും കുടുംബവും കൂടി ചെയ്ത വെച്ചിട്ടുണ്ടല്ലോ പോരാളി. ലാവലിന്‍ മുതല്‍ മാസപ്പടി വരെ നീണ്ടുനില്‍ക്കുന്ന കുടുംബക്കൊള്ള. അഭിമാനിക്കാന്‍ ഇതില്‍പ്പരം മറ്റെന്ത് വേണം. പിന്നെ സിപിഎമ്മിന്റെ എല്ലാ സംഘടനകളും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് കൊണ്ട് കേരളം അഭിമാനത്തിന്റെ ഉത്തുംഗസൃംഗത്തിലാണ്. അതില്‍ ഇപ്പോള്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നത് എസ്എഫ്ഐ ആണ്. പൂക്കോട്ടെ സിദ്ധാര്ത്ഥന് കാര്യവട്ടം ക്യാമ്പസിലെ കുത്സിത പ്രവര്‍ത്തനങ്ങള്‍. കണ്ണൂരിലെ സിപിഎമ്മിന്റെ സ്വര്ണ്ണംപൊട്ടിക്കലിലെ തമ്മിലടി. അങ്ങനെ എത്രയെത്ര അഭിമാന നിമിഷങ്ങള്‍.
പിന്നെ എംപിയായ കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപിയെ കാണാന്‍ ടിക്കറ്റൊന്നും എടുക്കാന്‍ പറഞ്ഞില്ലല്ലോ പോരാളി. ഇവിടെ ഒരു മുഖ്യമന്ത്രി ലക്ഷങ്ങളാണ് ഒന്ന് കാണാന്‍ ഓഫര്‍ വെച്ചത്. പിന്നെ നാടിന്റെ വികസനത്തിന് ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനം ചെയ്യണമെന്ന ഉപദേശം. ഒരു മുഖ്യന് ഉള്ളത് കുടുംബത്തിന്റെ വികസനത്തിന് ഊന്നാല്‍ നല്‍കുന്നത് മാത്രമാണ് ചെയ്യുന്നത്. എന്നിട്ടെന്തേ ഷാജിയണ്ണാ നിങ്ങള്‍ തൊള്ള തൊറന്ന് രണ്ടുവാക്ക് പറയുന്നില്ല. അങ്ങനെ പോരാളി ഷാജിയണ്ണന് നിന്ന് തല്ലുവാങ്ങി. ഇനി സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞ പ്രസ്താവന മുഴുവന്‍ നോക്കാം.
ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാന്‍ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തൃശ്ശൂര്‍ എംപി. താന്‍ ഇനിയും സിനിമ ചെയ്യും. അതില്‍നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനംവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ ചെലവഴിക്കും. വ്യക്തികള്‍ക്കായിരിക്കില്ല ഇനി താന്‍ ഈ പണം നല്‍കുക. കണക്കുകള്‍ നല്‍കേണ്ടതുകൊണ്ട് അഞ്ച് മുതല്‍ എട്ട് ശതമാനംവരെ തുക ശമ്പളത്തില്‍നിന്ന് നല്‍കാനേ കഴിയൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
'ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാനടനായി മാത്രമേ വരികയുള്ളൂ. അതിന് എന്റ സഹപ്രവര്‍ത്തകര്‍ വാങ്ങുന്നതരത്തില്‍ യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ. ആ കാശിനില്‍നിന്ന് നയാപൈസ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകും', സുരേഷ് ഗോപി പറഞ്ഞു. ആ രീതിയിലൊക്കെയാണ് തനിക്കെതിരെ ഇനി ആക്രമണം വരാന്‍പോകുന്നത്. അത് ഇപ്പൊഴേ അടച്ചിരിക്കുകയാണ്. തൃശ്ശൂരിലെ ജനങ്ങളാണ് ഉത്തരവാദിത്വം ഏല്‍പ്പിച്ചതെങ്കില്‍ ആരുടേയും ഉപദേശം തനിക്ക് ആവശ്യമില്ല. അത് കൃത്യമായി നടത്താനുള്ള ചങ്കൂറ്റമുണ്ടെന്ന് നേരത്തെ തെളിയിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞത്. അറ്റവും മൂലയും ചൊരണ്ടിയെടുത്തത് മാത്രം വെച്ച് കേന്ദ്രമന്ത്രിയെ ആക്രമിക്കാന്‍ ഇറങ്ങിയ സൈബര്‍ സംഘം തേഞ്ഞു.
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതോടെ ഉറക്കമില്ലാത്തത് പിണറായിക്കും സിപിഎമ്മിനുമാണ്. കാരണം കരുവന്നൂരില്‍ കേന്ദ്രം എന്തോ കണക്ക് കൂട്ടുന്നുണ്ട്. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് കരുവന്നൂരില്‍ കേന്ദ്രം കളിയിറക്കാന്‍ പോകുന്നത്. അത് സുരേഷ് ഗോപിയുടെ മൈലേജ് കൂട്ടാന്‍ വേണ്ടിയാണ്. കരുവന്നൂരില്‍ സംഭവിക്കാന്‍ പോകുന്നത് എന്താണെന്നുള്ളത് സിപിഎമ്മിനെ പൊള്ളിക്കുന്നത്. വാടാനപ്പള്ളി ഏങ്ങണ്ടിയൂരില്‍ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിച്ച സുരേഷ് ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞ് നാവ് വായിലേക്ക് ഇട്ടില്ല അതും വളച്ചൊടിച്ച് സിപിഎം സൈബര്‍ കൂട്ടം ഇറങ്ങിയിട്ടുണ്ട്. ജയിപ്പിച്ച് വിട്ട തൃശൂരുകാര് അനുഭവിച്ചോ ചെമ്പ് ഗോപി പണിതുടങ്ങിയെന്ന്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിലെ ചിലത് മാത്രം പ്രചരിപ്പിച്ചാണ് പുതിയ ക്യാപ്സൂള്‍ ഇറക്കുന്നത്.
https://www.facebook.com/Malayalivartha

























