മാന്നാറിൽ നടന്ന കൊലക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസ്... ടാങ്കിൽ നിന്ന് ലഭിച്ച തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക്..വീടിൻ്റെ മറ്റ് ഭാഗങ്ങളിൽ ഭൂമിക്കടിയിൽ ടാങ്ക് പോലെ എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം..

മാന്നാറിൽ നടന്ന കൊലക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസ്. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത് പൂഞമമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതുകൊണ്ടുതന്നെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. അതോടൊപ്പം വീടിൻ്റെ മറ്റ് ഭാഗങ്ങളിൽ ഭൂമിക്കടിയിൽ ടാങ്ക് പോലെ എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം ഉന്നയിക്കുന്നു. കേസിൽ മുഖ്യപ്രതി അനിൽ കുമാറിൻെ ഇതുവരെ നാട്ടിലെത്തിക്കാൻ സാധിച്ചിട്ടില്ല എന്നതും പോലീസിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. അനിൽ ഇസ്രയേലിലുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇയാൾ കഴിഞ്ഞ മൂന്നുമാസമായി ഇസ്രയേലിൽ താമസിച്ചിരുന്ന സ്ഥലം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
അല്ലെങ്കിൽ തിരച്ചിൽ വാറന്റും നോട്ടിസും പുറപ്പെടുവിക്കാനാണ് നീക്കം.അറസ്റ്റിലായ സോമരാജൻ, കെ.സി. പ്രമോദ്, ജിനു ഗോപി എന്നിവരെ ആറുദിവസത്തേക്ക് പൊലീസിന് കസ്റ്റഡിയിൽ വിട്ടുകിട്ടി. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ പെരുമ്പുഴ പാലത്തിൽനിന്ന് കലയുടെ മൃതദേഹം ആറ്റിലേക്ക് തള്ളാൻ ശ്രമം നടത്തിയിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അവിടെ ആളുകൾ വന്നുംപോയുമിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും സെപ്റ്റിക് ടാങ്കിൽ മറവുചെയ്യാൻ തീരുമാനിച്ചെന്നുമാണ് മൊഴി.കസ്റ്റഡിയിലുള്ള മൂന്നു പ്രതികളുടെയും അനിലിന്റെയും വീടിനടുത്തെ ചതുപ്പ് നിറഞ്ഞ പ്രദേശത്തും വ്യാഴാഴ്ച പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ തിരയാൻ പൊലീസിനെ സഹായിച്ച തിരുവല്ല സ്വദേശി സോമൻ എന്നയാളും പൊലീസിനൊപ്പമുണ്ടായിരുന്നു.
ഇവിടെ യന്ത്രസഹായത്തോടെ തിരച്ചിൽ നടത്തുമെന്നാണ് സൂചന.ചെങ്ങന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ മാന്നാർ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്നതാണ് അന്വേഷണസംഘം.മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തിൽ പ്രതികൾ നൽകുന്ന മൊഴികളിൽ ഇപ്പോഴും വൈരുധ്യമുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതി ഇട്ടതെന്ന് ഒരാൾ മൊഴി നൽകി. സാഹചര്യം അനുകൂല മല്ലാതിരുന്നതിനാൽ തീരുമാനം മാറ്റി. അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം മറവ് ചെയ്തതെന്ന് നാലാം പ്രതി പ്രമോദ് ആണ് മൊഴി നൽകിയത്.എന്നാൽ മറ്റു പ്രതികൾ അറിയാതെ ഒന്നാം പ്രതി അനിൽകുമാർ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയോ ഇത് ഭാഗങ്ങളാക്കിയോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാർ മാത്രമാണ്.
മാത്രമല്ല മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനിൽകുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പൊലീസ് വിലയിരുത്തൽ.നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി. ഇത് പിന്നീട് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ഇവർ കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കുള്ളവരാണ്. കേസിൽ നാല് പ്രതികളെന്നാണ് പോലീസ് കണ്ടെത്തൽ. ഭർത്താവ് അനിൽ ആണ് മുഖ്യപ്രതി. അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























