ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കണ്ട് തല ഉയര്‍ത്തല്ലേ പിണറായി;ചട്ടി മറിയേ ബോംബ് സീനെ ഇറങ്ങ് പെണ്ണുങ്ങളെ,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരി പിണറായി,ഈ ബൊമ്മകളെ ജനങ്ങള്‍ എത്രകാലം ചുമക്കണം,താമസിയാതെ പി വി സംപൂജ്യനാകും ഇനി അധികനാളില്ല

ഒരു മൂന്നാം വരവ് സ്വപ്നം കാണല്ലേ പിണറായി ചൂലെടുക്കാന്‍ പോകുന്നത് കേരളത്തിലെ പെണ്ണുങ്ങളാകും. അവര്‍ ചൂലുംകെട്ടിന് അടിക്കും. കട്ടും മുടിച്ചും കൊള്ളയടിച്ചും ഉണ്ടാക്കിയതൊക്കെ കടല്ക്കടത്തി സുരക്ഷിതമായി പതുക്കിയല്ലോ. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടേക്ക്. കേരളം കൂടിയേ അച്ഛനും മകളും കൂടി വില്‍ക്കാനുള്ളു. അതും വിറ്റോന്ന് അറിയില്ല. ഇയാളെയൊക്കെ അടിച്ചിറക്കി പിണ്ഡംവെക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു. മറിയക്കുട്ടിയും കണ്ണൂരിലെ ബോംബ് സീനെയ പോലെ കുറച്ച് ചുണയുള്ള പെണ്ണുങ്ങള് മതി അടിച്ചോടിക്കാന്‍. പിണറായിയെ എടുത്തിട്ടലക്കുകയാണ്.
പിണറായി വിജയന് ഇനിയും ഒരു അങ്കത്തിനു ബാല്യമുണ്ടെന്നാണ് അടിമവൃന്ദം അഹങ്കരിക്കുന്നത് ! സംസ്ഥാന പോലീസ് മേധാവി എസ് ദര്‍വേഷ് സാഹിബിനെതിരായ കോടതിവിധി നിലവിലയിരിക്കെ അയാളുടെ സര്‍വീസ് ഒരുവര്‍ഷം കൂടി നീട്ടിക്കൊടുക്കാന്‍ ഉത്തരവിട്ടതും കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്ക്കറുടെ നെഞ്ചത്ത് അടുപ്പു കൂട്ടുമെന്ന എസ് എഫ് ഐ നേതാക്കള്‍ ഇന്നലെ വെല്ലൂവിളിച്ചതും ബിഷപ്പ് മാര്‍ കൂറിലോസ് തിരുമേനിയെ പച്ചയ്ക്ക് 'വിവരദോഷി' എന്ന് വിളിക്കാന്‍ കാട്ടിയ അഹങ്കാരവും മറ്റും അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തങ്ങളാണ്. അങ്ങിനെ വിവരദോഷി എന്ന് പുരോഹിത ശ്രേഷ്ഠന്നെ വിളിച്ചത് ചിത്തഭ്രമം ബാധിച്ച ഏതെങ്കിലും വഴിപോക്കനല്ല! ഒരു മുഖ്യമന്ത്രിയാണ്.
സിപിഎമ്മിന്റേ ഏതെങ്കിലും നേതാവ് അതില്‍ പശ്ചാത്തപിച്ചോ? ആരെങ്കിലും ക്ഷമ പറഞ്ഞോ? ഒരിക്കലും അതൊന്നുമുണ്ടാകില്ല.അതാണ് പിണറായി വിജയന്. ആ ഡി എന്‍ എ എന്താണെന്നു അറിയാവുന്നത് പി വി അന്‍വര്‍ മാര്‍ക്കാണ്. അതുകൊണ്ടാണ് കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരിയും പണത്തിന്റെ ആര്‍ത്തിപിടിച്ച അയാളുടെ അറു വഷളന്‍ കുടുംബവും നക്കികളായ ശിങ്കിടികളും ഇപ്പോഴും ഖജനാവ് കട്ട് കട്ട് മുടിക്കുന്നത് ! നീ തിന്ന് മദിച്ചോടാ ഞാനുണ്ട് പിന്നില്‍ രക്ഷക്ക് എന്നതാണ് അണികള്‍ക്ക് മുഖ്യമന്ത്രി കൊടുക്കുന്ന സന്ദേശം. ജനങ്ങളാണ് അപരാധം കാണിച്ചതെന്ന് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ബിനോയ് വിശ്വവും മറ്റും നല്ലപിള്ള ചമയാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ എങ്ങിനെ പൊറുക്കും? അതിനെതിരെ ഒരക്ഷരം ഉരിയാടാതിരുന്ന ഇവര്‍ ത്രിപുരയും ബംഗാളും പാഠമാകണം എന്ന് ഇപ്പോള്‍ കരഞ്ഞിട്ട് എന്ത് കാര്യം? നിങ്ങളും ആര്‍ത്തിയോടെ ഉച്ഛിഷ്ടങ്ങള്‍ എട്ടുവര്‍ഷം തിന്നുമുടിച്ചതല്ലേ? ആ രക്തത്തില്‍ പങ്കില്ലാത്ത ഒരെണ്ണത്തെ ചൂണ്ടിക്കാട്ടാമോ? പി രാജീവ് എന്ന മന്ത്രി പുംഗവന് കൊണ്ടുനടന്ന എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ മുഖം എങ്ങിനെ മറക്കാനാകും? സ്ഥാനര്ഥിയായാല് എന്തുമാകാമല്ലോ? അതിലിനി എന്താ കാണാനുള്ളത്? ഛേ ലജ്ജാകരം!
സിപിഎം ഇങ്ങിനെയാണോ സ്ഥാനാര്‍ഥികളെ ഇതേവരെ കണ്ടെത്തിയിരുന്നത്? എത്ര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പി രാജീവ് മാധ്യങ്ങളോട് പറഞ്ഞിരുന്നത്? രാജ്യസഭയില്‍ അംഗമായിരുന്നവനെ പിടിച്ച് ലോകസഭയിലും മല്‍സരിപ്പിച്ചതിന്റെ പൊരുള്‍ എന്താണ്? മുഖ്യമന്ത്രി വിചാരിച്ചാല്‍ എന്തും നടക്കും എന്നല്ലേ അത് നല്കുന്ന സന്ദേശം ? ഇയാള്‍ വിചാരിച്ചാല്‍ എന്തും നടക്കും എന്ന അഹങ്കാരം ജനങ്ങള്‍ തീര്‍ത്തു കൊടുത്തില്ലേ? ജനങ്ങള്‍ അഹങ്കാരത്തിന് കീഴടങ്ങി കൊടുക്കും എന്ന് കരുതിയവന് വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് ബോധ്യമായില്ലേ. സിപിഎമ്മിന്റേ ഉരുക്കുകോട്ടയായ പാലക്കാട് പിടിച്ചെടുത്തു ഒരു കുടുംബത്തിലെ ഭാര്യക്കും ഭര്ത്താവിന്നുമായി വീതം വെച്ച് കൊടുത്ത് സുഖിപ്പിക്കാന്‍ ആരാണ് മന്ത്രി ബിന്ദുവും കെട്ടിയവന് എ വിജയരാഘവനും? ലോകസഭയിലും രാജ്യസഭയിലും നിയമസഭയിലും അര്‍മാദിച്ചത് പോരാഞ്ഞാണോ ഇരുവരും കൂടി അടുത്ത മേച്ചില്‍പ്പുറം തേടിയിറങ്ങിയത്? ഉന്നത വിദ്യാഭ്യാസം കുളം കോരിയത് ഒറ്റ മഹിളാമണിയല്ലേ ? ഈ ബൊമ്മകളെ ജനങ്ങള്‍ എത്രകാലം ചുമക്കണം? കെ കെ ശൈലജ കേരളത്തിന്റെ ചക്രവര്ത്തിനിയാണെന്ന് അഹങ്കരിച്ചിരുന്നവര്ക്ക് അത് വെറും വെറും ഈയാംപാറ്റ ആണെന്ന് ഇപ്പോള്‍ മനസിലായില്ലേ. തോമസ് ഐസക്കിനെ കൊണ്ടിറക്കിയവര്ക്ക് ചുമന്നു മാറ്റേണ്ടിവന്നപ്പോള്‍ മനസിലായില്ലേ ആ വിഴുപ്പിന്റെ ഭാണ്ഡത്തിന്റെ ഭാരം ?
ഐസക്കായാലും ജ്യോതിബസുവായാലും മാറേണ്ടിണ്ടിവരുമ്പോള് വെച്ചുമാറണം. അതാണ് മാന്യത . ജ്യോതിബസു അതാണ് ചെയ്തത്. മാറരുതെന്ന് വേതാളങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തണമെന്ന് ബസു ശാഠ്യം പിടിച്ചു. അതുകൊണ്ട് മാനം രക്ഷിച്ചു . പകരം ബുദ്ധദേബ് ഭട്ടാചാര്യയാണ് അധികാരമേറ്റത് . പക്ഷെ നയം തിരുത്താത്തതുകൊണ്ടു ഗുണം പിടിച്ചില്ല. എട്ട് നിലയില്‍ പൊട്ടി. ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തോല്ക്കാന് ഒറ്റ സീറ്റേ ബാക്കിയുണ്ടായിരുന്നുള്ളൂ. ,അതുംകൂടി തോറ്റിരുന്നെങ്കില്‍ പിണറായി വിജയന് സംപൂജ്യനായേനെ. എന്നാലും അദ്ദേഹം തോല്‍വി സമ്മതിക്കില്ല. അതുകൊണ്ടാണ് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്ക്കറുടെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്ന് മുഖ്യമന്ത്രിയുടെ വേതാളം പരസ്യമായി ഇന്നലെ വെല്ലുവിളിച്ചത്. അതും അതിനപ്പുറവും ചെയ്യാനുള്ള കരുത്ത് സിപിഎമ്മിന് ഉണ്ട്. പിണറായി വിജയന് ഇനിയും ആ പദവിയില്‍ എത്താനുള്ള അവസരം പിടിച്ചു വെച്ചിരിക്കുന്നത് കൊണ്ടാണ് ഈ വീമ്പടി. ഒരു ഗാങ്സ്റ്റര്‍ ഭരണം സ്ഥാപിച്ചു കഴിഞ്ഞ മുഖ്യമന്ത്രിക്ക് മറ്റെന്ത് ഭയക്കണം? സംസ്ഥാന പോലീസ് മേധാവി എസ് ദര്‍വേഷ് സാഹിബിനെതിരായ കോടതിവിധി നിലവിലിരിക്കെ അയാളുടെ സര്‍വീസ് ഒരുവര്‍ഷം കൂടി നീട്ടിക്കൊടുക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രിയക്ക് ബുദ്ധിഭ്രമം ഇല്ലെന്ന് നമ്മള് വിശ്വസിക്കണമല്ലോ? ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന് അടുത്തൂണ്‍ പറ്റിയ ശേഷം സര്‍വീസ് നീട്ടിക്കൊ ടുക്കാതിരുന്നിട്ടുണ്ടോ? കൊള്ളയ്ക്ക് കൂട്ടുനില്‍ക്കല്‍ മാത്രമല്ലേ ഇത്?
കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്ക്കറുടെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്ന് വെല്ലൂവിളിച്ച ആഭാസന്മാരായ വിദ്യാര്‍ഥി നേതാക്കളെ ഗര്‍ഭം ധരിച്ചത് പേറ്റ് നോവ് അനുഭവിച്ചവര്‍ തന്നെയാണോ? അതോ അവരുടെയും ഡി എന്‍ എ പരിശോധിക്കേണ്ടതുണ്ടോ? ഏതെങ്കിലും ഒരമ്മ . സ്വന്തം മകന് പ്രി ന്സിപ്പലിനെക്കുറിച്ചു ഇങ്ങിനെ പറയാന്‍ പഠിപ്പിക്കുമോ? ഇങ്ങിനെയൊരു അമ്മയുടെ മകനുമായി ആത്മാഭിമാനമുള്ള ആരെങ്കിലും കുടുംബ ബന്ധത്തില്‍ എര്പ്പെടുമോ? അതോടെ ആ കുടുംബത്തിന്റെ കഥകഴിയുകയില്ലേ? നിഷ്ക്കളങ്കരായ എത്രയോ പെണ്‍കൂട്ടികള്‍ ഈ അധമന്മാരുടെ വലയില്‍ പെട്ട് ഭാവിജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ചോരത്തിളപ്പില്‍ അന്ധത ബാധിച്ച് ജീവിതം തുലയ്ക്കുന്നു. എല്ലാം പോക്ക് കേസുകള്‍ ആണെന്ന് ഓരോന്നിന്റെയും മുഖത്ത് പിണറായി വിജയന് തന്നെ എഴുതി വെച്ചിട്ടുണ്ട്, മകന്റെ വിവാഹം ശതകോടീശ്വരന്മാരുടെ കുടുംബത്തില്‍ നിന്ന് ! മകളുടെ ഭര്‍ത്താവായി രണ്ടാം വിവാഹത്തിലെയായാലും പിണറായിയുടെ ഊഴത്തില്‍ ഒഴിവ് വരുമ്പോള്‍ പ്രബല സമുദായത്തില്‍ നിന്ന് ഒപ്പിച്ചെടുക്കുകയും ചെയ്യുന്ന വിരുത്! എന്തൊരു ദീര്‍ഘദൃഷ്ടി! ആ അതിബുദ്ധി, പിണറായിവിജയന് മാത്രം സ്വന്തം! മകള്‍ ആരേ പ്രേമിച്ചാലാണ് മുഖ്യമന്ത്രി പദം കുടുംബത്തിലിരിക്കുക എന്ന് ഒരച്ഛന് ചിന്തിച്ചു പോകുന്നത് തെറ്റൊന്നുമല്ല.
https://www.facebook.com/Malayalivartha

























