ഹരിപ്പാട് ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം

ഹരിപ്പാട് ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. കരുവാറ്റ അഞ്ചാം വാര്‍ഡ് കണ്ണഞ്ചേരി പുതുവല്‍ പരേതനായ കേശവന്റെ ഭാര്യ പൊന്നമ്മ(82) ആണ് മരിച്ചത്. കരുവാറ്റ ഊട്ടുപറമ്പ് റെയില്‍വേ ക്രോസിന് കിഴക്ക് ശ്രീരാമകൃഷ്ണ വിലാസം സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാവിലെ എട്ടു മണി കഴിഞ്ഞാണ് അപകടം സംഭവിച്ചത്.
ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ആണ് തട്ടിയത്. മക്കള്‍ - രത്നമ്മ, ശകുന്തള, സുവര്‍ണ്ണ, ശ്രീലത. മരുമക്കള്‍ - ബേബി, ഭാസ്കരന്, കുഞ്ഞുമോന്, സാബു. എന്നിവരാണ്.
"
https://www.facebook.com/Malayalivartha

























