കണ്ണീര്‍ക്കാഴ്ചയായി.... കണ്ണൂരില്‍ കുളിക്കാനായി കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവില്‍ തലയിടിച്ച് മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി.... കണ്ണൂരില്‍ കുളിക്കാനായി കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവില്‍ തലയിടിച്ച് മരിച്ചു...കണ്ണൂര്‍ പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിലാണ് അപകടം സംഭവിച്ചത്.
കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശി രാഹുല്‍ (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വൈകിട്ട് ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം ഹരിപ്പാട് ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം. കരുവാറ്റ അഞ്ചാം വാര്‍ഡ് കണ്ണഞ്ചേരി പുതുവല്‍ പരേതനായ കേശവന്റെ ഭാര്യ പൊന്നമ്മ(82) ആണ് മരിച്ചത്. കരുവാറ്റ ഊട്ടുപറമ്പ് റെയില്‍വേ ക്രോസിന് കിഴക്ക് ശ്രീരാമകൃഷ്ണ വിലാസം സ്കൂളിന് സമീപം കഴിഞ്ഞ ദിവസം രാവിലെ എട്ടു മണി കഴിഞ്ഞാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha

























