മാന്നാർ കല കൊലപാതക കേസ്; മുഖ്യപ്രതി അനിൽകുമാറിനെ നാട്ടിലെത്തിക്കുകയാണ് പോലീസിന് മുന്നിലുള്ള വലിയ വെല്ലുവിളി; നടപടി വേഗത്തിലാക്കാൻ പൊലീസ് നീക്കങ്ങൾ ശക്തം

മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനെ നാട്ടിലെത്തിക്കുകയാണ് പോലീസിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ആ നടപടി വേഗത്തിലാക്കാൻ പൊലീസ് നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് . ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ എത്തിക്കുക എന്ന ലക്ഷ്യമാണ് പൊലീസിനുള്ളത്.
നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം തുടരുന്ന സാഹചര്യമാണ് ഉള്ളത്. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൊലപാതകം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. 15 വർഷം മുമ്പുള്ള കാർ എവിടെ എന്നതിൽ സൂചന കിട്ടിയിട്ടില്ല .
സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടിയ സാമ്പിളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ പരിശോധനാഫലം പരിശോധന ഫലം കിട്ടിയതിനുശേഷം മാത്രമായിരിക്കും മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാൻ സാധിക്കുന്നത് .
https://www.facebook.com/Malayalivartha

























