അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാല്‍ ചികിത്സ പൂര്‍ത്തിയാകുന്നതുവരെ മുഴുവന്‍ ശമ്പളത്തോടെ അവധി അനുവദിക്കാന്‍ ഉത്തരവ്

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാല്‍ ചികിത്സ പൂര്‍ത്തിയാകുന്നതുവരെ മുഴുവന്‍ ശമ്പളത്തോടെ അവധി അനുവദിക്കാന്‍ ഉത്തരവ്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിനു പുറമേ ഓഫീസ് മേധാവിയുടെ ശുപാര്‍ശയുമുണ്ടാകണം. ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഇതിനായി സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയിട്ടുണ്ട്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത് അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കാണ്. വളരെ അപകടംപിടിച്ച സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതായിട്ടുണ്ട്.
ചികിത്സാ കാലാവധി മുഴുവന്‍ പൂര്‍ണശമ്പളം നല്കാന് കേരള സര്‍വീസ് റൂള്‍ ഭേദഗതി ചെയ്യണമെന്നത് എക്കാലത്തെയും ജീവനക്കാരുടെ ആവശ്യമായിരുന്നു. ഇതിനായി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























