ദുര്ഷ്കര്മ്മികളായ രാഷ്ട്രീയ-മത നേതാക്കളെ ഒറ്റപ്പെടുത്തണമെന്ന് ചെറിയാന് ഫിലിപ്പ്

കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്കര്‍മ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണം. കേരള നവോത്ഥാനത്തെ അധോലോക സംസ്ക്കാരമാക്കി മാറ്റാന്‍ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ പുരോഗമന യുവജനപ്രസ്ഥാനങ്ങള്‍ ആശയ പ്രചാരണം സംഘടിപ്പിക്കണം
ഹിന്ദുക്കള്‍ക്കിടയില്‍ കൂടോത്രം , ക്രിസ്ത്യാനികള്‍ക്കിടയില്‍ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങള്‍ക്കിടയില്‍ സിഹ്ര് തുടങ്ങിയ ദുരാചാരങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു.
ശത്രു സംഹാരത്തിനു വേണ്ടി അന്യരുടെ വീട്ടുവളപ്പിലും അഭിലഷിക്കുന്ന ഉയര്‍ച്ചയ്ക്കുവേണ്ടി സ്വന്തം വീട്ടിലും ' ചെമ്പുതകിടുകള്‍ ഉള്‍പ്പെടെയുള്ള പരിഹാര യന്ത്രങ്ങള്‍ ദുര്‍മന്ത്രവാദികളെ കൊണ്ട് കുഴിച്ചിടുന്നവര്‍ നിരവധിയാണ്. കുറ്റവാസനയുള്ള ഭീരുക്കളാണ് ഈ ആഭിചാരക്രിയകള്‍ നടത്തുന്നത്.
അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് ആധുനിക ചികിത്സ നിഷേധിക്കുന്ന വിദ്യാസമ്പന്നരും കുറവല്ല. ചില വ്യാജ പുരോഹിതരുടെ തട്ടിപ്പുകള്‍ക്ക് ഇവര്‍ വിധേയരാകുന്നു. ഹിംസാത്മകമായ ക്രൂരത കാട്ടുന്നവരെ ജനങ്ങള്‍ സാമൂഹ്യമായി ബഹിഷ്ക്കരിക്കണം.
" f
https://www.facebook.com/Malayalivartha

























