മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു...

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു. കാരപ്പുറം സ്വദേശി നൗഫലിന്(40) നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്.
ബൈക്കില്‍ ടാപ്പിംഗിന് പോകുമ്പോള്‍ പുലര്‍ച്ചെ 4.30 ഓടെയാണ് നൗഫലിനെ വെട്ടിയത്. ആക്രമണത്തില്‍ ഇയാളുടെ ചെവിക്ക് പിറകില്‍ പരിക്കേറ്റു. നൗഫലിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആരാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നാണ് നൗഫല്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ എടക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്താണ് ആക്രമണത്തിന് കാരണമെന്നും ആരാണ് ആക്രമിച്ചതെന്നും ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് . പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം.
"
https://www.facebook.com/Malayalivartha

























