മാന്നാര്‍ കല കൊലപാതക കേസില്‍ മുഖ്യപ്രതി അനില്‍കുമാറിനെ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാനൊരുങ്ങി പൊലീസ്...

മാന്നാര്‍ കൊലപാതക കേസില്‍ മുഖ്യപ്രതി അനില്‍കുമാറിനെ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാനൊരുങ്ങി പൊലീസ്. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ എത്തിക്കാനാണ് പൊലീസിന്റെ നീക്കം.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം തുടരുകയാണ്. കൊലപാതകം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
പതിനഞ്ച് വര്‍ഷം മുമ്പുള്ള കാര്‍ എവിടെ എന്നതില്‍ യാതൊരു സൂചനയും നിലവിലില്ല. സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടിയ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഈ പരിശോധന ഫലം കിട്ടിയതിനുശേഷം മാത്രമായിരിക്കും മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുക.
കേസില്‍ നാല് പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഭര്‍ത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമന്, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പൊലീസിന്റെ നിഗമനം.
"
https://www.facebook.com/Malayalivartha

























